കാപ്പ കേസ്; പ്രതിയെ വെറുതെ വിട്ട് ഹൈകോടതി
text_fieldsകൊച്ചി: തടങ്കൽ ഉത്തരവ് വൈകിയതടക്കം സാങ്കേതിക അപാകതകൾമൂലം എട്ട് ക്രിമിനൽ കേസിലെ പ്രതിയുടെ കാപ്പ പ്രകാരമുള്ള കരുതൽ തടവ് ഹൈകോടതി റദ്ദാക്കി. കരുനാഗപ്പള്ളി സ്വദേശി ദിലീപ് ചന്ദ്രനെ (27) തടവിലാക്കിയത് ചോദ്യം ചെയ്ത് മാതാവ് നൽകിയ ഹരജിയിലാണ് ഉടൻ വിട്ടയക്കാൻ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് കരുതൽ തടങ്കലിന് കാരണം.
ലോഡ്ജിൽ നടത്തിയ റെയ്ഡിൽ കള്ളക്കടത്ത് സാധനങ്ങൾ പിടിച്ചെടുത്തതിനെ തുടർന്ന് മറ്റ് ആറുപേർക്കൊപ്പം ദിലീപും പിടിയിലാവുകയായിരുന്നു. 2023 ഏപ്രിൽ ആറിനായിരുന്നു അറസ്റ്റ്. ജൂണിൽ ജാമ്യം ലഭിച്ചു. ഇതിനുശേഷം ജൂലൈ 14നാണ് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർക്ക് ലഭ്യമായിരുന്നിട്ടും തടങ്കൽ ഉത്തരവ് വൈകിയെന്നായിരുന്നു ഹരജിക്കാരിയുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.