ചിരട്ടക്ക് പിന്നാലെ ഒാൺലൈനിൽ കപ്പയും; വില 338
text_fieldsകൊച്ചി: എറണാകുളം മാർക്കറ്റിൽ മൊത്തവിലയിൽ 20 രൂപക്കും ചില്ലറവിലയിൽ 25 രൂപക്കും കിട് ടുന്ന ഒരു കിലോ കപ്പക്ക് ആഗോള ഓൺലൈൻ മാർക്കറ്റായ ആമസോണിൽ വില 338 രൂപ. ഡെലിവറി ചാർജായ 259 ര ൂപ ചേർത്താണിത്. കേരളത്തിൽനിന്നുള്ള പ്രകൃതിദത്തവും ശുദ്ധവുമായ ജൈവ കപ്പക്കിഴങ്ങ ് (നാച്വറൽ ഫ്രഷ് ഓർഗാനിക് കേരള ടാപ്പിയോക്ക, കപ്പക്കിഴങ്ങ്) എന്ന വിശേഷണത്തോടെയാണ് സംസ്ഥാനത്ത് പല നാട്ടിൽ പല പേരിലറിയപ്പെടുന്ന കപ്പ ആമസോണിലിടം പിടിച്ചത്. ചൊവ്വാഴ്ച ഉച്ചവരെ കപ്പക്ക് 498 രൂപയായിരുന്നു വില.
ഒപ്പം, തവണകളായി പണമടക്കാനും സൗകര്യം ഏർപ്പെടുത്തിയിരുന്നു. ആമസോണിലെ പൊന്നുംവിലയിലുള്ള കപ്പയെ ട്രോളൻമാർ ഏറ്റെടുക്കുകയും വാട്ട്സ്ആപ്പിൽ വൈറലാവുകയും ചെയ്തതോടെ വില കുറച്ചും ഡെലിവറി ചാർജ് കൂട്ടിയും ആകെ വില 338 രൂപയിലെത്തി. കപ്പയുടെ ഗുണഗണങ്ങളും പ്രത്യേകതകളും അക്കമിട്ടു നിരത്തിയാണു വിൽപന. ‘കപ്പയുടെ സാധാരണ വിപണി വില 30 രൂപയല്ലേ ഉള്ളൂ, പിന്നെന്താ ഇത്ര വിലക്കൂടുതൽ' എന്നന്വേഷിക്കുന്ന ഉപഭോക്താക്കളോട് പാക്കിങ്, പ്രിൻറിങ്, വിതരണം ഉൾെപ്പടെയുള്ള ചെലവാണിതെന്നാണ് വിൽപനക്കാരുടെ മറുപടി. ഇത്രയും വില കൊടുത്ത് വാങ്ങിയാൽ താനിതിെൻറ തൊലിപോലും കളയില്ലെന്നാണ് ഒരാളുടെ പ്രതികരണം.
നടാൻ പാകത്തിന് മരച്ചീനിയുടെ കമ്പും വിൽപനക്കുണ്ട്. ആറിഞ്ചു നീളമുള്ള കമ്പിന് 295 രൂപ നൽകണം. ഡെലിവറി ചാർജില്ല! 300 ഗ്രാം കപ്പക്കിഴങ്ങ് ഉണക്കിപ്പൊടിച്ചതിന് 599 രൂപ, 250 ഗ്രാം കപ്പ ചിപ്സിന് 249 രൂപ തുടങ്ങി കപ്പയുടെ വിവിധ ഉപോൽപന്നങ്ങൾ ഒാൺലൈൻ വിപണിയിൽ ലഭ്യമാണ്.
മലയാളികൾ ഉപേക്ഷിക്കുന്ന ചിരട്ട കൊണ്ടുണ്ടാക്കിയ അലങ്കാര വസ്തുക്കൾ 1000 രൂപക്ക് മുകളിൽ വിലയിട്ട് ആമസോണിൽ വിൽപനക്കുവെച്ചത് മുമ്പ് ട്രോളുകളിൽ നിറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.