ഓഹരി വില്പനക്കെതിരെ തൊഴിലാളികളുടെ കപ്പല്‍ശാല മാര്‍ച്ച് ഇന്ന്
text_fieldsകൊച്ചി: കൊച്ചി കപ്പല്‍ശാലയുടെ ഓഹരി വിറ്റഴിച്ച് സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാർ നടപടിക്കെതിരെ പ്രക്ഷോഭം നടത്തുന്ന കപ്പല്‍ശാലാ തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബുധനാഴ്ച ജില്ലയില്‍ കരിദിനമാചരിക്കാൻ സംയുക്ത ട്രേഡ് യൂനിയനുകളുടെ ജില്ലാ കോ-ഓഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 4.30ന് കോ-ഓഡിനേഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ 10,000 തൊഴിലാളികള്‍ അണിനിരക്കുന്ന കപ്പല്‍ശാല മാര്‍ച്ച് നടത്തും. കപ്പല്‍ശാലയുടെ പടിഞ്ഞാേറ ഗേറ്റിലേക്ക് ചെറുജാഥകളായി തൊഴിലാളികള്‍ എത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിഷേധ യോഗത്തില്‍ വിവിധ സംഘടന നേതാക്കള്‍ സംസാരിക്കും.
കപ്പല്‍ശാലയുടെ ഓഹരികള്‍ വിറ്റഴിക്കരുെതന്ന് കേരള നിയമസഭ ഐകകണ്ഠ്യേന ആവശ്യപ്പെട്ടിരുന്നു. ഒരുഭാഗത്ത് ഓഹരി വില്പനയുമായി മുന്നോട്ടുപോകുമ്പോള്‍ മറുവശത്ത് ഓര്‍ഡറുകള്‍ നല്‍കാതെ കമ്പനിയെ പ്രതിസന്ധിയിലാക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്നും കമ്മിറ്റി ആരോപിച്ചു. ഓഹരി വിൽപനക്കെതിരെ കപ്പൽശാല തൊഴിലാളികൾ ദീർഘനാളായി സമരത്തിലാണ്. സൂചന പണിമുടക്കടക്കം നിരവധി സമരങ്ങൾ നടത്തുകയും പ്രധാനമന്ത്രിയെയും കേന്ദ്ര മന്ത്രിമാരെയെയും നേരിട്ടുകണ്ട് ചർച്ച നടത്തുകയും വിഷയം പാർലമെൻറിൽ ഉന്നയിക്കുകയും ചെയ്തിട്ടും സ്വകാര്യവത്കരണവുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുകയാണ്.
വാർത്തസമ്മേളനത്തിൽ വിവിധ ട്രേഡ് യൂനിയൻ നേതാക്കളായ കെ.കെ. ഇബ്രാഹിംകുട്ടി (ഐ.എൻ.ടി.യു.സി) സി.കെ. മണിശങ്കർ (സി.ഐ.ടി.യു), ജോൺ ലൂക്കോസ്(എ.ഐ.ടി.യു.സി), ജോൺ വർഗീസ് (ഐ.എൻ.ടി.യു.സി-സി.എസ്.ഇ), എ. പ്രഭാകരൻ (സി.ഐ.ടി.യു-സി.എസ്.ഇ.എഫ്) എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.