കാപ്പൻ യു.ഡി.എഫിലേക്ക്; എൻ.സി.പി ഇടതുമുന്നണിയിൽ തുടർന്നേക്കും
text_fieldsന്യൂഡൽഹി: പാലാ നിയമസഭ സീറ്റിെൻറ കാര്യത്തിൽ ഇടതുമുന്നണിയുമായി ഇടഞ്ഞു നിൽക്കുന്ന മാണി സി. കാപ്പൻ യു.ഡി.എഫിലേക്ക്. താൻ യു.ഡി.എഫിെൻറ ഘടകകക്ഷിയായി പോകുമെന്ന് ഡൽഹിയിലുള്ള മാണി സി.കാപ്പൻ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, എൻ.സി.പി വീണ്ടുവിചാരത്തിലാണ്. ഇടതുമുന്നണിയിൽതന്നെ തുടർന്നേക്കുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കോട്ടയത്ത് എത്തുേമ്പാൾ ഘടകകക്ഷിയായി യു.ഡി.എഫിൽ ഉണ്ടാകുമെന്നാണ് കാപ്പൻ വിശദീകരിച്ചത്. താങ്കേളാടൊപ്പം പാർട്ടിയുണ്ടാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ അദ്ദേഹം തയാറായില്ല.
മുന്നണി മാറ്റം സംബന്ധിച്ച് വെള്ളിയാഴ്ച വൈകുന്നേരത്തോടെ ദേശീയ നേതൃത്വത്തിൽ നിന്നും ഒൗദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്നായിരുന്നു നേരേത്ത അറിയിച്ചിരുന്നത്. പാലാ സീറ്റിെൻറ കാര്യത്തിൽ ഇടതുപക്ഷം മുന്നണി മര്യാദകാണിച്ചില്ലെന്ന് എൻ.സി.പി ദേശീയ നേതൃത്വം പറയുന്നുണ്ട്. എങ്കിലും മുന്നണി മാറ്റത്തിൽ ദേശീയ നേതൃത്വത്തിന് താൽപര്യമില്ലെന്നാണ് പാർട്ടിവൃത്തങ്ങൾ പറയുന്നത്.
എൻ.സി.പിയിലെ ഭൂരിഭാഗം ജില്ല കമ്മിറ്റികളും തെൻറ കൂടെയുണ്ടെന്നാണ് മാണി സി.കാപ്പെൻറ അവകാശവാദം. അതേസമയം, ശരത് പവാറുമായി ചർച്ചക്കായി ഡൽഹിയിൽ എത്തിയ സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മുന്നണിമാറ്റം സംബന്ധിച്ച് പ്രതികരിക്കാൻ തയറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.