മർകസ്: വിദഗ്ധ സമിതി തെളിവെടുത്തു
text_fieldsകുന്ദമംഗലം: കാരന്തൂർ മർകസ് വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ തീരുമാനിച്ച വിദഗ്ധ സമിതി അംഗങ്ങൾ ബുധനാഴ്ച ഉച്ചയോടെ മർകസിലെത്തി തെളിവെടുത്തു. കോഴിക്കോട് വനിത പോളിടെക്നിക് കാമ്പസ് ജോ. ഡയറക്ടർ എൻ. ശാന്തകുമാറിെൻറ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് തെളിവെടുപ്പ് നടത്തിയത്. സമര സമിതിയിലെ വിദ്യാർഥി നേതാക്കന്മാരിൽനിന്നാണ് ആദ്യം തെളിവെടുത്തത്.
മർകസ് െഎ.ടി.െഎയിലെ സെമിനാർ ഹാളിൽ വെച്ചാണ് ഇവരിൽനിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. സമിതി അംഗങ്ങൾ മർകസ് പ്രധാന ഒാഫിസിലെത്തി മാനേജ്മെൻറിൽനിന്ന് തെളിവെടുപ്പ് നടത്തി. കോഴ്സ് സംബന്ധമായ രേഖകൾ മർകസ് കൈമാറി. ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് ജില്ല കലക്ടർക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കും. മർകസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻജിനീയറിങ്ങിലെ ഡിപ്ലോമ കോഴ്സിെൻറ അംഗീകാരം സംബന്ധിച്ചാണ് സമിതി പരിശോധന നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.