സി.പി.എം കൊടിയുമായി മിനി കൂപ്പറിൽ കാരാട്ട് ഫൈസലിൻെറ ആഹ്ലാദ പ്രകടനം
text_fieldsകോഴിക്കോട്: കൊടുവള്ളി നഗരസഭയില്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച കാരാട്ട് ഫൈസല്‍ സി.പി.എം കൊടിയുമായി മിനി കൂപ്പറിൽ ആഹ്ലാദപ്രകടനം നടത്തി. കൊടുവള്ളി ചുണ്ടപ്പുറം വാര്‍ഡിലാണ് ഫൈസൽ വിജയിച്ചത്. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഐ.എന്‍.എല്ലിൻെറ അബ്ദുൽ റഷീദിന് പൂജ്യം വോട്ടാണ് ലഭിച്ചത്. അതേസമയം, കാരാട്ട് ഫൈസലിൻെറ അപരന് ഏഴ് വോട്ട് ലഭിച്ചിട്ടുണ്ട്.
2017ൽ നടന്ന ജനജാഗ്രതാ യാത്രക്കിടെ കാരാട്ട് ഫൈസലിെൻറ മിനികൂപ്പറിൽ അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കയറിയത് വിവാദമായിരുന്നു.
ഫൈസലിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു സി.പി.എം ആദ്യം തീരുമാനിച്ചത്്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിൻെറ ചോദ്യം ചെയ്യലിന് വിധേയനായ കാരാട്ട് ഫൈസലിനെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി കൊടുവള്ളിയിലെ പ്രാദേശിക നേതൃത്വം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇത് വിവാദമായതോടെയാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് അബ്ദുള്‍ റഷീദിനെ സ്ഥാനാര്‍ഥിയാക്കിയത്.
എന്നാൽ, പിൻമാറാൻ തയാറാകാതിരുന്ന കാരാട്ട് ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരരംഗത്ത് നിലയുറപ്പിച്ചു. കഴിഞ്ഞ തവണ പറമ്പത്തുകാവില്‍നിന്ന് കാരാട്ട് ഫൈസൽ എല്‍ഡിഎഫ് ടിക്കറ്റില്‍ വിജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.