പ്രതിയുടെ ഭാര്യ പറഞ്ഞതല്ല അടിസ്ഥാനം; സ്വർണക്കടത്തുമായി യാതൊരു ബന്ധവുമില്ല -കാരാട്ട് റസാഖ്
text_fieldsകോഴിക്കോട്: സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ നൽകിയ മൊഴി തള്ളി കൊടുവള്ളിയിലെ ഇടതുസ്വതന്ത്ര എം.എൽ.എ കാരാട്ട് റസാഖ്. മൊഴി നൽകേണ്ടത് പ്രതികളാണെന്നും പ്രതിയുടെ ഭാര്യ മൊഴി നൽകിയത് രാഷ്ട്രീയ പ്രേരിതമാണെന്നും റസാഖ് കൂട്ടിച്ചേർത്തു. സ്വർണക്കടത്ത് കേസ് നടത്തിയത് എം.എൽ.എക്ക് വേണ്ടിയാണെന്ന് സൗമ്യ നൽകിയ മൊഴി മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
''സത്യസന്ധമായി കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയാൽ എനിക്ക് യാതൊരു ഭയവുമില്ല. സൗമ്യയുടെ മൊഴിയെക്കുറിച്ച് നിയമപരമായി പഠിച്ച ശേഷം മറുപടി നൽകും. സ്വർണക്കടത്ത് കേസ് പ്രതികളെ അറിയുന്നത് വാർത്തകളിലൂടെ മാത്രമാണ്. അല്ലാതെ യാതൊരു ബന്ധവുമില്ല. ''
''കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്തതിെൻറ ഭാഗമായി തനിക്കെതിരെ യാതൊരു അന്വേഷണവുമുണ്ടായിട്ടില്ല. ഒരുകുറ്റവും ചെയ്യാത്തവരെ ക്രൂശിക്കുന്നത് ശരിയല്ല. ലീഗിൽ നിന്നും മാറിച്ചിന്തിച്ച് പ്രവർത്തിക്കുന്നത് കൊണ്ട് ചിലപ്പോൾ തനിക്കെതിരെ ഗൂഢാലോചനയുണ്ടായേക്കാം'' -കാരാട്ട് റസാഖ് എം.എൽ.എ മാധ്യമങ്ങളോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.