കാരാട്ട് റസാഖിന് വീടില്ല, ഭൂമിയില്ല,കാറുമില്ല; എം.എല്‍.എ എന്ന നിലക്കുള്ള ശമ്പളമാണ് വരുമാനം
text_fieldsകോഴിക്കോട്: കൊടുവള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാര്‍ഥി കാരാട്ട് റസാഖ്.എല്‍.എയുടെ പേരിൽ സ്വന്തമായി ഒരു തുണ്ട് ഭൂമിയും വീടുമില്ല. ഭാര്യയുടെ പേരില്‍ കൊടുവള്ളിയിൽ 32.25 സെൻറ് സ്ഥലവും അതില്‍ 2000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുമുണ്ട്. ഇതിന് 65 ലക്ഷം രൂപ വിലവരും. കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ സ്വന്തമായി 15.75 സെൻറ് സ്ഥലമുണ്ടായിരുന്നു.
കൈയില്‍ 12,000 രൂപയും ഭാര്യയുടെ കൈയില്‍ 3000 രൂപയുമുണ്ട്. റസാഖിന് 1.34 ലക്ഷത്തിെൻറ ബാങ്ക് നിക്ഷേപമുണ്ട്. കഴിഞ്ഞ തവണ 7.5 ലക്ഷം രൂപ സമ്പാദ്യമുണ്ടായിരുന്നു.
ഭാര്യക്ക് 200 ഗ്രാം സ്വര്‍ണാഭരണമുണ്ട്. എട്ടാംതരം വിദ്യാഭ്യാസ യോഗ്യതയുള്ള റസാഖിന് എം.എല്‍.എ എന്ന നിലക്കുള്ള ശമ്പളമാണ് വരുമാനം. ഭാര്യക്ക് വരുമാനമില്ല. റസാഖിന് 1,46,942 രൂപയുടെ ജംഗമസ്വത്തുക്കളും ഭാര്യക്ക് 7,03,000 രൂപയുടെ ജംഗമസ്വത്തുക്കളുമുണ്ട്. കൊടുവള്ളിയിലെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് ഹൈകോടതിയില്‍ ഹര്‍ജി വരുകയും കോടതി 2019 ജനുവരി 17ന് തെരഞ്ഞെടുപ്പ് അസാധുവാക്കുകയും ചെയ്തതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.സുപ്രീംകോടതിയില്‍ ഈ വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിച്ചതിനാല്‍ ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതായി ഇതില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.