Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാറപകടത്തിൽ കാരാട്ട്​...

കാറപകടത്തിൽ കാരാട്ട്​ റസാഖ്​ എം.എൽ.എയുടെ സഹോദരൻ മരിച്ചു

text_fields
bookmark_border
കാറപകടത്തിൽ കാരാട്ട്​ റസാഖ്​ എം.എൽ.എയുടെ സഹോദരൻ മരിച്ചു
cancel

താ​മ​ര​ശ്ശേ​രി: കാ​രാ​ട്ട് റ​സാ​ഖ് എം.​എ​ല്‍.​എ​യു​ടെ സ​ഹോ​ദ​ര​നും പ​രേ​ത​നാ​യ കാ​രാ​ട്ട് മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ മ​ക​നു​മാ​യ കാ​രാ​ട്ട് (46) താ​മ​ര​ശ്ശേ​രി ചു​ങ്ക​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍ച്ച ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. വ​യ​നാ​ട്ടി​ൽ​നി​ന്ന്​ സു​ഹൃ​ത്ത ്പാ​ല​ക്കു​റ്റി കെ.​ടി. ഹാ​രി​സി​നൊ​പ്പം കൊ​ടു​വ​ള്ളി​യി​ലെ വീ​ട്ടി​ലേ​ക്ക് വ​രു​മ്പോ​ള്‍ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​റി​ല്‍ ചേ​ളാ​രി​യി​ല്‍നി​ന്ന്​ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​മാ​യി വ​യ​നാ​ട്ടി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ ഗ​ഫൂ​റി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

Accident

ഗു​രു​ത​ര പ​രി​ക്കേ​റ്റ ഹാ​രി​സി​നെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഖ​ത്ത​റി​ലാ​യി​രു​ന്ന കാ​രാ​ട്ട് റ​സാ​ഖ് എം.​എ​ല്‍.​എ നാ​ട്ടി​ലെ​ത്തി​യ ശേ​ഷം വെ​ള്ളി​യാ​ഴ്ച രാ​ത്രി 10 മ​ണി​യോ​ടെ കൊ​ടു​വ​ള്ളി കാ​ട്ടി​ല്‍പ​ള്ളി ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ല്‍ ക​ബ​റ​ട​ക്കി. മാ​താ​വ്: പാ​ത്തൈ ഹ​ജ്ജു​മ്മ. ഭാ​ര്യ: സൈ​ഫു​ന്നി​സ. മ​ക്ക​ള്‍: സി​സി​ന, സി​ന്‍ഷി​ന, ഖ​ദീ​ജ നൈ​ബീ​സ്. മ​രു​മ​ക​ന്‍: വ​ഫീ​ഖ് ചെ​റു​വ​ണ്ണൂ​ര്‍, മ​റ്റു സ​ഹോ​ദ​ര​ങ്ങ​ള്‍: സ​ലീം കാ​രാ​ട്ട്, ശം​സു​ദ്ദീ​ന്‍, സ​ക്കീ​ന, സു​ലൈ​ഖ, ജു​മൈ​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscar accidentmalayalam newsKaratt GafoorKaratt Rasaq
News Summary - Karatt Rasaq MLA's Brother Died - Kerala News
Next Story