Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2021 5:20 PM GMT Updated On
date_range 21 Feb 2021 6:03 AM GMTലീഗിൽ തിരിച്ചെത്തിക്കാൻ കോൺഗ്രസ് മുൻകൈയെടുത്ത് ചർച്ച നടത്തിയെന്ന് കാരാട്ട് റസാഖ്
text_fieldsbookmark_border
കോഴിക്കോട്: തന്നെ മുസ്ലിംലീഗിലേക്ക് തിരിച്ചെത്തിക്കാൻ കോൺഗ്രസ് നേതാക്കൾ മുൻകൈയെടുത്ത് ചർച്ച നടത്തിയതായി കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖ്. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് എന്നിവർ താനുമായി ചർച്ച നടത്തി എന്നാണ് റസാഖ് മീഡിയവണിനോട് പ്രതികരിച്ചത്. അതേസമയം, പ്രാദേശിക നേതൃത്വം തനിക്കെതിരായതിനാൽ ഈ ചർച്ചക്ക് പ്രസക്തിയില്ലെന്ന് കാരാട്ട് റസാഖ് വ്യക്തമാക്കി.
നേരത്തേ ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. രണ്ടാം തവണയും കൊടുവള്ളിയിൽ താൻ എൽ.ഡി.എഫിെൻറ സ്ഥാനാർഥിയാവുമെന്ന് കഴിഞ്ഞ മാസം റസാഖ് വ്യക്തമാക്കിയിരുന്നു
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story