കാരായി രാജന് ശാസന; ജാമ്യം റദ്ദാക്കിയില്ല
text_fieldsകൊച്ചി: ജാമ്യ വ്യവസ്ഥ ലംഘിച്ച് സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പെങ്കടുത്ത തലശ്ശേരി ഫസൽ വധക്കേസിലെ എട്ടാം പ്രതിയും സി.പി.എം നേതാവുമായ കാരായി രാജന് കോടതിയുടെ ശാസന. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.ബി.െഎ സമർപ്പിച്ച അപേക്ഷ പരിഗണിക്കവെയാണ് വ്യവസ്ഥകൾ ലംഘിച്ചതിനെ പ്രത്യേക സി.ബി.െഎ കോടതി ശാസിച്ചത്.
ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്ന് താക്കീത് ചെയ്ത കോടതി, സി.പി.എം നിയന്ത്രണത്തിലുള്ള ചിന്ത പബ്ലിക്കേഷെൻറ തിരുവനന്തപുരത്തെ ഒാഫിസിൽ പ്രൂഫ് റീഡറായി ജോലി ചെയ്യാൻ നേരത്തേ നൽകിയ അനുമതി റദ്ദാക്കുകയും ചെയ്തു. എന്നാൽ, ജാമ്യം റദ്ദാക്കണമെന്ന സി.ബി.െഎയുടെ ആവശ്യം അനുവദിച്ചില്ല. ജാമ്യം അനുവദിച്ചപ്പോൾ നിഷ്കർഷിച്ചിരുന്ന തെളിവ് നശിപ്പിക്കുന്ന നടപടിയോ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമമോ പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടായോ എന്ന് കോടതി ആരാഞ്ഞു. എന്നാൽ, രാജൻ സ്വാധീനശക്തിയുള്ള ആളാണെന്നും ഇത്തരം പ്രവൃത്തികൾതന്നെ കേസിനെ നേരിട്ട് ബാധിക്കുമെന്നുമായിരുന്നു സി.ബി.െഎയുടെ മറുപടി.
കണ്ണൂർ ജില്ല പഞ്ചായത്ത് അംഗമായ രാജന് കഴിഞ്ഞ 10നും 11നും കണ്ണൂരിൽ നടന്ന ജില്ല പഞ്ചായത്ത് യോഗത്തിൽ പെങ്കടുക്കാനാണ് അനുമതി നൽകിയിരുന്നത്. എന്നാൽ, ഒമ്പതിനുതന്നെ എറണാകുളം വിട്ട അദ്ദേഹം ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പെങ്കടുത്തെന്നായിരുന്നു ആരോപണം.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സി.ബി.െഎ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകിയത്. ഇതിനെതിരെ രാജൻ വ്യാഴാഴ്ച കോടതിയിൽ എതിർ സത്യവാങ്മൂലം നൽകി. മകളെ ഡോക്ടറെ കാണിക്കാനാണ് ഒമ്പതാം തീയതി കണ്ണൂരിലേക്ക് പോയതെന്നും ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ എത്തിയത് അഭിഭാഷകനെ കാണാനാണെന്നും 10-15 മിനിറ്റ് മാത്രമേ അവിടെ െചലവഴിച്ചുള്ളൂവെന്നും അേദ്ദഹം അറിയിച്ചു. എന്നാൽ, ഫസൽ കൊലചെയ്യപ്പെട്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പരിപാടി നടന്ന തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയമെന്നായിരുന്നു സി.ബി.െഎ നിലപാട്. തുടർന്ന് വാദം കേട്ട കോടതി ക്രിമിനൽ നടപടിക്രമം അനുസരിച്ചുള്ള ജാമ്യം റദ്ദാക്കലെന്ന തുടർനടപടികളിലേക്ക് നീങ്ങാതെ നടപടി ശാസനയിലൊതുക്കുകയായിരുന്നു.
2014ൽ ജാമ്യം അനുവദിച്ചപ്പോഴാണ് എറണാകുളം ജില്ല വിട്ടുപോകുന്നതിൽ വിലക്ക് ഏർപ്പെടുത്തിയത്. നേരത്തേ കാരായി രാജനെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിൻറായി തെരഞ്ഞെടുത്തെങ്കിലും എറണാകുളം ജില്ല വിടരുതെന്ന ജാമ്യ വ്യവസ്ഥ പൂർണമായി ഒഴിവാക്കാൻ കോടതി തയാറാവാത്തതിനെത്തുടർന്ന് പദവി രാജിവെക്കേണ്ടിവന്നിരുന്നു. ജില്ല പഞ്ചായത്ത് അംഗമായി തുടർന്ന രാജന് കഴിഞ്ഞ ജൂണിലാണ് ചിന്ത പബ്ലിക്കേഷനിൽ ജോലി ചെയ്യാൻ അനുമതി നൽകിയത്. ഇൗ അനുമതിയാണ് റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.