കാര്യവട്ടത്തെ വിദ്യാര്‍ഥി സമരം ഒത്തുതീര്‍പ്പിലേക്ക്
text_fieldsതിരുവനന്തപുരം: നാല് ഗവേഷക വിദ്യാര്‍ഥികളുടെ സസ്പെന്‍ഷനെ തുടര്‍ന്ന് കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസിൽ ആഴ്ചകളായി നടക്കുന്ന വിദ്യാര്‍ഥി സമരം ഒത്തുതീര്‍പ്പിലേക്ക്. സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ഇന്നലെചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് പ്രശ്ന പരിഹാരത്തിന് വി.സി യും പി.വി.സി യും ഉള്‍പ്പെടുന്ന ഉപസമിതിക്ക് രൂപം നല്‍കിയത്.
സമരം ഒത്തുതീര്‍ക്കുന്നതിന്‍െറ ഭാഗമായി സസ്പെന്‍ഷനിലായിരുന്ന വിദ്യാര്‍ഥികള്‍ വി.സിയെ കണ്ട് ഖേദം അറിയിച്ചു. അതിനെ തുടര്‍ന്ന് എത്രയുംവേഗം സസ്പെന്‍ഷന്‍ പിന്‍വലിച്ച് വിദ്യാര്‍ഥികളെ കാമ്പസില്‍ പുന:പ്രവേശിപ്പിക്കാന്‍ നടപടിയെടുക്കുമെന്ന് വി.സി ഉറപ്പുനല്‍കി. സസ്പെന്‍ഷന് ആധാരമായ കാരണങ്ങളെപ്പറ്റി അന്വേഷിക്കുന്ന കമീഷനെ ഒത്തുതീര്‍പ്പ് സംബന്ധിച്ച കാര്യങ്ങള്‍ അറിയിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. സമരത്തിന് പിന്നില്‍ ബാഹ്യശക്തികളാണെന്ന് കഴിഞ്ഞദിവസം സര്‍വകലാശാല പത്രക്കുറിപ്പ് ഇറക്കിയത് തിരുത്താന്‍ തയാറാണെന്ന് വി.സി യോഗത്തില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.