കരിപ്പൂരിൽ അഞ്ചു വിമാനങ്ങൾ തിരിച്ചുവിട്ടു
text_fieldsകരിപ്പൂർ: പ്രതികൂല കാലാവസ്ഥയെതുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ അഞ്ചു വ ിമാനങ്ങൾ കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. ചൊവ്വാഴ്ച പുലർച്ച മൂന്നിനും ആറിനും ഇട യിലുള്ള വിമാനങ്ങളാണ് തിരിച്ചുവിട്ടത്. ഇവ പിന്നീട് 8.30ഓടെ കരിപ്പൂരിൽ തിരിച്ചെത്തി.
പുലർച്ച 2.55നുള്ള എയർ അറേബ്യയുടെ ഷാർജ-കോഴിക്കോട്, 3.25നുള്ള ഇത്തിഹാദ് എയർവേസിെൻറ അബൂദബി-കോഴിക്കോട്, 3.40നുള്ള ഒമാൻ എയറിെൻറ മസ്കത്ത്-കോഴിക്കോട്, നാലിനുള്ള ഗൾഫ് എയറിെൻറ ബഹ്റൈൻ-കോഴിക്കോട്, 5.55നുള്ള എയർഇന്ത്യ എക്സ്പ്രസിെൻറ അബൂദബി-കോഴിക്കോട് വിമാനങ്ങളാണ് തിരിച്ചുവിട്ടത്.
ഇവ തിരിച്ചെത്തിയശേഷം പത്തിന് മുമ്പായി മടക്കസർവിസുകൾ നടത്തി. പൈലറ്റുമാരുടെ ഡ്യൂട്ടിസമയം അവസാനിച്ചതിനാൽ ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനം ബുധനാഴ്ച പുലർച്ച 1.30നാണ് പുറപ്പെട്ടത്. 85 പേരാണ് ഈ വിമാനത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.