കരിപ്പൂർ വിമാനാപകടം: തീപിടിക്കാത്തതിനാൽ ഒഴിവായത് വൻ ദുരന്തം, ഓർമിപ്പിക്കുന്നത് മംഗലാപുരം അപകടം
text_fieldsകരിപ്പൂർ: വെള്ളിയാഴ്ച ലാൻഡിങ്ങിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം അപകടത്തിൽപ്പെട്ട വാർത്ത ഏറെ ഞെട്ടലോടെയാണ് പുറത്തുവന്നത്. പ്രാഥമിക വിവരം അനുസരിച്ച് പൈലറ്റ് ഉൾപ്പെടെ ആറുപേരാണ് മരിച്ചത്. നിരവധി യാത്രികരാണ് ഗുരുഗത പരിക്കുകളോടെ കോഴിക്കോട്-മലപ്പുറം ആശുപത്രികളിൽ ചികിത്സയിലുള്ളത്.
ക്രാഷ് ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് വിമാനം തെന്നിമാറിയാണ് അപകടമുണ്ടായത്. മുൻഭാഗം പൂർണ്ണമായും തകർന്ന വിമാനത്തിന്‍റെ കോക്പിറ്റിന് തൊട്ടുപുറകിലുള്ള യാത്രികരാണ് ഗുരുതര പരിക്കേറ്റവരിലേറെയും. ക്രാഷ് ലാൻഡിങ്ങിനിടെയായിരുന്നു അപകടം.
പത്തു വർഷം മുമ്പ് മംഗലാപുരം വിമാനത്താവളത്തിലുണ്ടായ അപകടത്തിന്‍റെ മുറിവ് ഉണങ്ങുന്നതിനിടെയാണ് കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ അപകടം. 2010 മെയ് 21ന് പുലർച്ചെയായിരുന്നു മംഗലാപുരം അപകടം. ജീവനക്കാരടക്കം 166പേരുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മംഗലാപുരത്തേക്ക് എത്തിയ എയർഇന്ത്യഎക്സപ്രസ് വിമാനമായിരുന്നു ലാൻഡിങ്ങിന് തൊട്ടു മുമ്പ് അപടത്തിൽപ്പെട്ടത്. ബജ്പെ വിമാനത്താവളത്തിൽ രാവിലെ ആറരയോടെ ലാൻഡിങ്ങിനിടെയായിരുന്നു അപകടം.
വിമാനം റൺവേയിൽ നിന്നും തെന്നിമാറി കോൺക്രീറ്റ് ടവറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇന്ധനം ചേർന്ന് വിമാനം കത്തിയമരുകയായിരുന്നു. എട്ട് യാത്രികർ മാത്രമായിരുന്നു അന്ന് രക്ഷപ്പെട്ടത്. 152 യാത്രക്കാരും, ആറ് ജീവനക്കാരും അപകടത്തിൽ മരിച്ചു. ചില മൃതദേഹങ്ങൾ കത്തിക്കരിഞ്ഞതിനാൽ തിരിച്ചരിയാൻ പറ്റാത്തതിനാൽ ഒന്നിച്ചായിരുന്നു സംസ്കരിച്ചത്. മംഗലാപുരത്തെത് രാജ്യത്ത് നടന്ന ഏറ്റവും വലിയ മൂന്നാമത്തെ വിമാനാപകടമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.