മഴ: കരിപ്പൂരിൽ മൂന്ന് വിമാനങ്ങൾ തിരിച്ചുവിട്ടു, നാലിടത്ത് ചുറ്റുമതിൽ തകർന്നു
text_fieldsകൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ ബുധനാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ മൂന്ന് വിമാനങ്ങൾ തിരിച്ചുവിട്ടു. വിമാനത്താവളത്തിെൻറ ചുറ്റുമതിൽ നാല് ഭാഗങ്ങളിൽ ഇടിഞ്ഞു. ബുധനാഴ്ച രാത്രി ഒമ്പതിനും വ്യാഴാഴ്ച പുലർച്ച രണ്ടരക്കും ഇടയിൽ കരിപ്പൂരിൽ എത്തേണ്ടിയിരുന്ന വിമാനങ്ങളാണ് നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ടത്. എയർ ഇന്ത്യ എക്സ്പ്രസിെൻറ അൽെഎൻ-കോഴിക്കോട്, ദോഹ-കോഴിക്കോട്, ഒമാൻ എയറിെൻറ മസ്കത്ത്^കോഴിക്കോട് എന്നിവയാണ് തിരിച്ചുവിട്ട സർവിസുകൾ. ഇവ വ്യാഴാഴ്ച രാവിലെയോടെയാണ് കരിപ്പൂരിൽ തിരിച്ചെത്തി സർവിസുകൾ നടത്തിയത്.
പള്ളിക്കൽ പഞ്ചായത്തിെൻറ നാല് ഭാഗത്തായാണ് മതിൽ തകർന്നത്. ഒാരോ ഭാഗത്തും 20 മീറ്റർ മുതൽ 25 മീറ്റർ വരെ നീളത്തിലാണ് തകർന്നത്. ഒരു ഭാഗത്ത് താൽക്കാലികമായി ചുറ്റുവേലി സ്ഥാപിച്ചു. മറ്റിടങ്ങളിൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. വിഷയത്തിൽ ശാശ്വത പരിഹാരത്തിന് ശ്രമിക്കുമെന്ന് വിമാനത്താവള ഡയറക്ടറുടെ ചുമതലയുള്ള സി.എൻ.എസ് ജോ. ജനറൽ മാനേജർ എ. ഹരിദാസ് പറഞ്ഞു. സി.എസ്.ആർ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കും. ഇതിനായി പള്ളിക്കൽ പഞ്ചായത്തിനോട് പദ്ധതി സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവസ്ഥലം എ. ഹരിദാസ്, സിവിൽ വിഭാഗം ഡി.ജി.എം ദേവകുമാർ, മാനേജർ ദീപ്തി രാമചന്ദ്രൻ എന്നിവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.