കരിപ്പൂരില്‍ റിസയുടെ നീളം വർധിപ്പിക്കൽ: ഡൽഹിയിൽ പ്രത്യേക യോഗം ചേർന്നു
text_fieldsകൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതിെൻറ ഭാഗമായി റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ (റിസ) നീളം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ പ്രത്യേക യോഗം ചേർന്നു.
എയർപോർട്ട് അതോറിറ്റി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ റൺവേ വിപുലീകരണവും ചർച്ചയായി. അതോറിറ്റി ഒാപറേഷൻസ് വിഭാഗം ജനറൽ മാനേജർ മൂര്‍ത്തിയുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ ജോയൻറ് ജനറല്‍ മാനേജര്‍മാരായ വി. രജിത്ത് (ഇലക്ട്രിക്കല്‍), എം.ബി. സുനില്‍ (എ.ടി.സി) എന്നിവര്‍ സംബന്ധിച്ചു. റിസയുടെ നീളം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അതോറിറ്റി സമർപ്പിച്ച റിപ്പോർട്ട് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) കൈമാറി. കോഡ് ‘ഇ’യിൽപ്പെട്ട വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതിെൻറ ഭാഗമായ ക്രമീകരണങ്ങളുടെ സുരക്ഷ കാര്യങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ കരിപ്പൂരിൽ ഒരു ഭാഗത്ത് 90 മീറ്ററും മറുഭാഗത്ത് 92 മീറ്ററുമാണ് റിസയുടെ നീളം. ഇത് 240 മീറ്ററായി വർധിപ്പിക്കാനാണ് അതോറിറ്റിയുെട തീരുമാനം. റൺവേയിൽനിന്ന് 150 മീറ്റർ റിസയായി പരിഗണിച്ച് സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കാനാണ് അധികൃതരുടെ ശ്രമം. വിമാന സർവിസുകളെ ബാധിക്കാത്ത രീതിയിൽ റിസയുടെ ജോലികൾ പൂർത്തിയാക്കും. എട്ട് മാസം ഇതിന് വേണ്ടിവരുമെന്നാണ് നിഗമനം. ഇതിന് ശേഷം മാത്രമേ വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കൂ.
കഴിഞ്ഞ ഏപ്രിലിൽ വ്യോമയാന മന്ത്രാലയത്തിെല ഉന്നതസംഘം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ കോഡ് ‘ഇ’യിൽപ്പെട്ട ബി 777-200 വിഭാഗത്തിലെ വിമാനങ്ങൾക്കിറങ്ങാൻ ഡി.ജി.സി.എ അനുകൂല തീരുമാനം എടുത്തിരുന്നു. സർവിസ് ആരംഭിക്കുന്നതിന് മുേന്നാടിയായി ക്രമീകരണങ്ങൾ ഒരുക്കണെമന്ന് സംഘം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് റിസയുടെ നീളം വർധിപ്പിക്കാനുള്ള നടപടികൾ അതോറിറ്റി ആരംഭിച്ചത്.
കരിപ്പൂരിൽ 26ന് ഡി.ജി.സി.എ പരിശോധന
കരിപ്പൂർ വിമാനത്താവളത്തിൽ സെപ്റ്റംബർ 26ന് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) സംഘം പരിശോധന നടത്തും. ടെലികമ്യൂണിക്കേഷൻസ് സംവിധാനങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനാണ് സംഘം കരിപ്പൂരിെലത്തുന്നത്. അസി. ഡയറക്ടർമാരായ വി.ബി. സിങ്, എൻ.സി. ഗുപ്ത എന്നിവരാണെത്തുന്നത്. കമ്യൂണിക്കേഷൻ നാവിഗേഷൻ സർവലൈൻസ് സംവിധാനങ്ങളുടെ കാര്യക്ഷമത പരിശോധിക്കും. ഉപകരണങ്ങളുടെ പ്രവർത്തനക്ഷമതയും കൃത്യതയും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
കരിപ്പൂരിൽ വിമാനം വൈകി
കരിപ്പൂർ വിമാനത്താവളത്തിൽ വെള്ളിയാഴ്ചയും മൂന്ന് വിമാനങ്ങൾ വൈകി. മുംബൈയിലെ കനത്ത മഴെയ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വിമാന സർവിസുകളുടെ താളം തെറ്റിയിരുന്നു. വെള്ളിയാഴ്ചയും മുംബൈയിൽ നിന്നുള്ള രണ്ട് വിമാനങ്ങളാണ് വൈകിയത്.
മുംബൈയില്‍നിന്ന് രാവിലെ 9.10ന് കരിപ്പൂരിലെത്തി ദുബൈയിലേക്ക് പോവുന്ന എയര്‍ഇന്ത്യ വിമാനം ഇന്നലെ 11.55നാണ് എത്തിയത്. രാവിലെ 6.10ന് ഷാര്‍ജയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം ഒമ്പതിനാണ് കരിപ്പൂരിലെത്തിയത്. വ്യാഴാഴ്ച ഈ വിമാനം ഷാര്‍ജയില്‍ റദ്ദാക്കിയിരുന്നു. ഇൗ വിമാനത്തിൽ വരേണ്ട യാത്രക്കാരെ കൊണ്ടുവരാൻ വെള്ളിയാഴ്ച പ്രത്യേക സർവിസ് നടത്തി.
ഉച്ചക്ക് ഒരുമണിക്ക് മുംബൈയില്‍നിന്ന് എത്തുന്ന ജെറ്റ് എയര്‍വേസ് വിമാനം ഒന്നരമണിക്കൂര്‍ വൈകി 2.30നാണ് കരിപ്പൂരിലെത്തിയത്. വിമാനങ്ങളുടെ സമയം വൈകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ വൈകുന്നത് മൂലം മണിക്കൂറുകള്‍ ടെര്‍മിനലില്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.