Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2018 1:18 AM IST Updated On
date_range 22 Aug 2018 10:20 AM ISTകരിപ്പൂരിലെ ബാഗേജ് കൊള്ള; ഉദ്യോഗസ്ഥരെ ട്രോളിക്കൊന്ന് സാമൂഹ്യ മാധ്യമങ്ങൾ
text_fieldsbookmark_border
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ഉദ്യോഗസ്ഥർ ബാഗേജ് കുത്തിതുറന്ന് വിലപിടിപ്പുള്ള സാധനങ്ങളും പണവും മോഷ്ടിച്ചെന്ന ആരോപണം വിവാദമായി തുടരവെ, സാമൂഹിക മാധ്യമങ്ങളും ഇത് ഏറ്റെടുത്ത മട്ടാണ്. മോഷണം ട്രോളുകളായി അവതരിപ്പിക്കുകയാണ് ചിലർ. എയർപോർട്ട് ഉദ്യോഗസ്ഥരെ കണക്കിന് കളിയാക്കുന്ന ട്രോൾ പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
യാത്രക്കാർ ഫേസ്ബുക്കിലൂടെ ആയിരുന്നു ബാഗേജിൽ നിന്നും സാധനങ്ങൾ നഷ്ടമായ വിവരം ലോകത്തെ അറിയിച്ചത്. സംഭവം ഗൗരവത്തോടെ കാണുന്നുവെന്നും അന്വേഷിക്കാമെന്നും എയർപോർട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story