കരിപ്പൂർ വിമാനാപകടം; പരിക്കേറ്റ മുപ്പതോളം പേർക്ക് നഷ്ടപരിഹാരം
text_fieldsമലപ്പുറം: ആഗസ്റ്റ് ഏഴിന് കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ എയർഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തിൽ പരിക്കേറ്റ 30ഒാളം പേർക്ക് നഷ്ടപരിഹാരം നൽകി. വിമാനകമ്പനിക്കുവേണ്ടി ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാര തുക അക്കൗണ്ടിലേക്ക് കൈമാറിയെതന്ന് അധികൃതർ വ്യക്തമാക്കി. അപകടത്തിൽ 18 യാത്രക്കാർ മരിക്കുകയും 165 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം, മരിച്ചവരിൽ ഒരാളുടെ ബന്ധു മാത്രമാണ് ഇൻഷുറൻസ് തുക ലഭിക്കാൻ ക്ലെയിം ഫോം കൈമാറിയെതന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ 25ഒാളം പേർ ക്ലെയിം ഫോം നൽകാനുണ്ട്. ഒക്േടാബർ ആദ്യവാരമാണ് മുഴുവൻ പേർക്കും ഫോം നൽകിയത്. പൂരിപ്പിച്ച് നൽകിയാൽ മാത്രമേ നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികൾ ആരംഭിക്കാൻ സാധിക്കൂ. ക്ലെയിം േഫാം നൽകിയ യാത്രക്കാരിൽ 75ഒാളം പേർക്കാണ് ഇതുവരെ ഒാഫർ ലെറ്റർ കമ്പനി നൽകിയിരിക്കുന്നത്. ഇതിൽ 30ഒാളം പേരാണ് കരാർ ഒപ്പിട്ട് തുക സ്വീകരിച്ചത്. 30 ഒാളം പേരുമായി നഷ്ടപരിഹാരം സംബന്ധിച്ച് അന്തിമഘട്ട ചർച്ച മൂന്നുദിവസമായി കോഴിക്കോട്ട് നടക്കുന്നുണ്ട്. ഇവരും ഉടൻ വാഗ്ദാനം സ്വീകരിക്കുമെന്നാണ് വിവരം.
പരിക്കിെൻറ അവസ്ഥ, തുടർ ചികിത്സക്ക് വരുന്ന ചെലവ്, പരിക്ക് ഇവരുടെ ജീവിതത്തിലുണ്ടാക്കിയ ആഘാതം എന്നിവ കണക്കാക്കിയാണ് നഷ്ടപരിഹാരം നിർണയിച്ചിരിക്കുന്നത്. പരിക്കേറ്റ 18 േപർ അമേരിക്ക ആസ്ഥാനമായ നിയമ കമ്പനിയെ നഷ്ടപരിഹാരത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുമായി ഇനി ഇൻഷുറൻസ് കമ്പനിയാണ് ചർച്ച നടത്തുക.
പരിക്കേറ്റവരുടെ ചികിത്സ ഇനത്തിൽ ഇതുവരെ 5.6 കോടി രൂപ എയർഇന്ത്യ എക്സ്പ്രസ് നൽകി. വിവിധ സ്ഥലങ്ങളിൽ സ്വകാര്യ ആശുപത്രികളിലെ ചികിത്സ ചെലവായാണ് ഇത്രയും തുക നൽകിയത്. മരിച്ചവർക്കും പരിക്കേറ്റവർക്കുമായി 2.8 കോടിയും ഇടക്കാല നഷ്ടപരിഹാരമായി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.