കടത്ത് നിലക്കുന്നില്ല; കരിപ്പൂരിൽ 1.14 കോടിയുടെ സ്വർണം പിടികൂടി
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.14 കോടി രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. സ്ത്രീ ഉൾപ്പെടെ നാല് പേരിൽ നിന്നായി 2.3 കിലോ സ്വർണമാണ് ഞായറാഴ്ച പിടിച്ചത്.
റാസൽൈഖമയിൽ നിന്നുള്ള സ്പൈസ്ജെറ്റ് വിമാനത്തിലെത്തിയ തിരുവനന്തപുരം സ്വദേശി സീനമോൾ, കാസർകോട് സ്വദേശികളായ അബ്ദുൽ സത്താർ, മുഹമ്മദ് ഫൈസൽ, മുഹമ്മദ് മിദ്ലാജ് എന്നിവരാണ് പിടിയിലായത്. നാല് പേരിൽ നിന്നായി മൂന്ന് കിലോയോളം സ്വർണമിശ്രിതമാണ് കസ്റ്റംസ് പരിശോധനയിൽ കണ്ടെടുത്തത്. ഇതിൽ നിന്നാണ് 2.3 കിലോ സ്വർണം വേർതിരിച്ചെടുത്തത്.
സീന മോളിൽ നിന്ന് ധരിച്ചിരുന്ന അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 1.8 കിലോ സ്വർണമിശ്രിതമാണ് കണ്ടെടുത്തത്. അബ്ദുൽ സത്താറിൽ നിന്ന് 388 ഗ്രാം, മുഹമ്മദ് ഫൈസലിൽ നിന്ന് 390 ഗ്രാം, മുഹമ്മദ് മിദ്ലാജിൽ നിന്ന് 387 ഗ്രാം എന്നിങ്ങനെയാണ് പിടിച്ചത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കി ജീൻസിെൻറ വേസ്റ്റ് ബാൻറിനുള്ളിലാണ് ഇവർ സ്വർണം ഒളിപ്പിച്ചത്.
ഡെപ്യൂട്ടി കമീഷണർ ഡോ. എൻ.എസ്. രാജി, സൂപ്രണ്ടുമാരായ സി.സി. ഹാൻസൺ, എം. പ്രകാശ്, ഗണപതി പോറ്റി, ഇൻസ്പെക്ടർമാരായ ശിവാനി, പ്രമോദ്, സന്ദീപ് ബിസ്ല, ഹവിൽദാർ പി.എം. ഫ്രാൻസിസ് എന്നിവരടങ്ങിയ സംഘം നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.