കരിപ്പൂരിൽ ഒന്നര കോടിയുടെ സ്വർണം പിടികൂടി
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നര കോടിയുടെ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. മൂന്ന് യാത്രക്കാരിൽ നിന്നായി 3.3 കിലോഗ്രാം സ്വർണമാണ് പരിശോധനയിൽ കണ്ടെടുത്തത്. റാസൽഖൈമയിൽ നിന്നുള്ള സ്പൈസ്ജെറ്റിലെത്തിയ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ടി.പി. ജിഷാർ, കോഴിക്കോട് കോടഞ്ചേരി സ്വദേശി പി.എം. അബ്ദുൽ ജലീൽ, േദാഹയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് റിയാസ് എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചത്.
ജലീലിൽ നിന്ന് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 2.045 കിലോഗ്രാമും ജിഷാറിൽ നിന്ന് 500 ഗ്രാമുമാണ് പിടികൂടിയത്. ജിഷാർ ധരിച്ചിരുന്ന ജീൻസിെൻറ വേസ്റ്റ് ബാൻറിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കിയായിരുന്നു ഒളിപ്പിച്ചിരുന്നത്. റിയാസിൽ നിന്ന് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച 800 ഗ്രാമും കണ്ടെത്തി. ഡെപ്യൂട്ടി കമീഷണർ ഡോ. എൻ.എസ്. രാജി, സൂപ്രണ്ടുമാരായ സി. ഗോകുൽദാസ്, സി.സി. ഹാൻസൺ, എം. പ്രകാശ്, ഗണപതി പോറ്റി, ഇൻസ്പെക്ടർമാരായ കെ. മുരളീധരൻ, രോഹിത് ഖത്രി, ശിൽപ്പ ഗോയൽ, രാജൻ റായി, പി.എം. ഫ്രാൻസിസ്, ശിവാനി, സന്ദീപ് ബിസ്ല, ഹവിൽദാർ ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.