കരിപ്പൂരിനെ ഹജ്ജ് എംബാർക്കേഷൻ പോയൻറാക്കാനാവില്ലെന്ന് കേന്ദ്രം
text_fieldsന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയൻറാക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളമാണ് കരിപ്പൂരിെനക്കാള് വലിയതെന്നും വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സാധിക്കുന്നതിനാലാണ് അവിടെ എംബാര്‍ക്കേഷന്‍ പോയൻറായി തെരഞ്ഞെടുത്തതെന്നും കേന്ദ്രം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
കരിപ്പൂർ എംബാർക്കേഷൻ പോയൻറ് നിർത്തിയതടക്കം പുതിയ ഹജ്ജ് നയം ചോദ്യംചെയ്ത് കേരള ഹജ്ജ് കമ്മിറ്റി സമര്‍പ്പിച്ച ഹരജിയിലാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. ഹജ്ജ് സബ്സിഡി പൂർണമായും നിർത്തലാക്കിയതിനാൽ എംബാർക്കേഷന്‍ പോയൻറുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതില്ലെന്നും യാത്ര നിരക്ക് കുറക്കാനാണ് ഈ തീരുമാനമെന്നും കോടതിയുടെ നോട്ടീസിന് മറുപടിയായി കേന്ദ്രം വ്യക്തമാക്കി. കൂടുതല്‍ അപേക്ഷകരുള്ള സംസ്ഥാനങ്ങള്‍ക്ക് ക്വാട്ട വർധിപ്പിക്കണമെന്ന കേരള ഹജ്ജ് കമ്മിറ്റിയുടെ വാദവും അംഗീകരിക്കാനാവില്ല.
കൂടുതല്‍ അപേക്ഷകരുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ക്വാട്ട അനുവദിക്കണം എന്നത് വാണിജ്യ കാഴ്ചപ്പാടാണ്. ഹജ്ജ് കമ്മിറ്റി ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കേണ്ട സ്ഥാപനമാണ്. രാജ്യങ്ങൾക്ക് സൗദി അറേബ്യ േക്വാട്ട നിശ്ചയിക്കുന്നത് മുസ്ലിം ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ്. ഈ നയം വിവേചനമില്ലാത്തതും നീതിയുക്തവും ക്രമക്കേടിന് സാധ്യത കുറവുള്ളതുമാണ്. ബിഹാർ, ബംഗാള്‍ സംസ്ഥാനങ്ങളിലാണ് മുസ്ലിം ജനസംഖ്യ കൂടുതലുള്ളത്.
എന്നാൽ, ഇവിടങ്ങളിലെ മുസ്ലിംകള് സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കാവസ്ഥയിലാണ്. ഈ ഘടകങ്ങള്‍ കാരണം ഹജ്ജിന് പോകാനുള്ള അവരുടെ അവസരം നിഷേധിക്കാനാവില്ല. സംസ്ഥാനങ്ങള്‍ക്ക് ഹജ്ജ് േക്വാട്ട നിശ്ചയിക്കുന്നതിന് 2012--2017 വര്‍ഷങ്ങളില്‍ അനുവര്‍ത്തിച്ച മാനദണ്ഡംതന്നെയാണ് പുതിയ ഹജ്ജ് നയത്തിലും പിന്തുടരുന്നത്. കൂടാതെ, തുടര്‍ച്ചയായി നാലുതവണ ഹജ്ജിന് അപേക്ഷ നല്‍കിയിട്ടും അവസരം ലഭിക്കാതിരുന്നവര്‍ക്ക് അഞ്ചാംതവണ അപേക്ഷിക്കുമ്പോള്‍ മുന്‍ഗണന നല്‍കിയിരുന്ന സംവിധാനവും തുടരാനാവില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.