ദുരന്ത സ്മാരകമായി വിമാനാവശിഷ്ടം
text_fieldsഅപകടത്തിന് ശേഷം ഒക്ടോബർ 20നാണ് വിമാനം മാറ്റുന്നതിെൻറ നടപടികൾ ആരംഭിച്ചത്. പത്ത് ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. റൺവേയുടെ കിഴക്ക് ഭാഗത്തേക്കാണ് വിമാനം കൂപ്പുകുത്തിയത്. മൂന്നായി പിളർന്ന വിമാനം വിമാനത്താവള വളപ്പിെല സി.ഐ.എസ്.എഫ് ബാരക്കിന് സമീപത്തെ കോൺക്രീറ്റ് പ്രതലത്തിലേക്കാണ് മാറ്റിയത്.
ഒരു കോടിയോളം രൂപ ചെലവിൽ എയർ ഇന്ത്യ ഉന്നത ഉദ്യോഗസ്ഥരുടെയും വിമാന നിർമാണ കമ്പനിയായ ബോയിങ് പ്രതിനിധിയുടെയും സാന്നിധ്യത്തിലായിരുന്നു നടപടികൾ. ഇൻഷുറൻസ് നടപടികളും അേന്വഷണ റിപ്പോർട്ടും പൂർത്തിയാകുന്നത് വരെ വിമാനം ഇവിടെ സൂക്ഷിക്കും. ഇതിന് ശേഷം ആക്രിയായി വിൽക്കും.
രക്ഷാപ്രവർത്തനത്തിെൻറ ഓർമകളിൽ അൻഷാദ്
പരപ്പനങ്ങാടി: ദുരന്തസ്ഥലത്ത് സ്വയം മറന്ന് മറ്റുള്ളവർക്ക് രക്ഷയുടെ കൈകൾ നീട്ടിയതിെൻറ ഓർമകളിപ്പോഴുമുണ്ട് പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ മത്സ്യത്തൊഴിലാളിയായ പിത്തപ്പെരി അൻഷാദിന്. സന്ദർശക വിസയിൽ യു.എ.ഇയിലെത്തി ആറ് മാസ കാലാവധി കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെയാണ് അപകടം
രക്ഷാപ്രവർത്ത കരെത്തുന്നതിന് മുെമ്പ അൻഷാദ് ദുരന്തമുഖത്ത് സേവനനിരതനായി. കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ച അൻഷാദ് അവിടെ നിന്ന് സ്വയം ഡിസ്ചാർജ് വാങ്ങി സേവനസന്നദ്ധനായി വീണ്ടുമെത്തി. എന്നാൽ, അപകടത്തിെൻറ ഫലമായി കടുത്ത പുറം വേദനയാണിപ്പോൾ. മത്സ്യബന്ധനത്തിന് പോയാണ് ജീവിക്കുന്നത്. മറ്റു പലർക്കും എയർ ഇന്ത്യ നൽകിയ സഹായം പോലും കിട്ടിയിട്ടിെല്ലന്ന് അൻഷാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.