കരിപ്പൂരിൽ വിമാനം എയ്റോബ്രിഡ്ജിൽ ഇടിച്ചു
text_fieldsകൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം എയ്റോബ്രിഡ്ജിൽ തട്ടി. വ്യാഴാഴ്ച രാവിലെ 10.50ന് ദുബൈയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ കയറ്റുന്നതിനായി അന്താരാഷ്ട്ര ടെർമിനലിലെ എയ്റോബ്രിഡ്ജിൽ വിമാനം എത്തിയപ്പോഴാണ് സംഭവം.
ദുബൈയിൽനിന്ന് വന്ന വിമാനം യാത്രക്കാരെ ഇറക്കി പിന്നീട് മുംബൈയിലേക്കുള്ള യാത്രക്കാരെ കയറ്റുന്നതിനായി വീണ്ടും എത്തിയപ്പോഴാണ് അപകടം. മുന്‍ഭാഗത്തെ വാതിലിനു സമീപത്തെ ഭാഗമാണ് എയ്റോബ്രിഡ്ജിെൻറ വശത്ത് ഇടിച്ചത്.
കുലുക്കം അനുഭവപ്പെട്ട പൈലറ്റ് വിവരം വിമാന കമ്പനിയേയും എയര്‍ ട്രാഫിക്ക് കണ്ട്രോളിനെയും അറിയിച്ചു. തുടര്‍ന്ന് എൻജിനീയറിങ് വിഭാഗം നടത്തിയ പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടെത്താത്തതിനാൽ യാത്ര തുടരാൻ അനുമതി നൽകി. അരമണിക്കൂറോളം വൈകിയാണ് വിമാനം പുറപ്പെട്ടത്. മുംബൈ വഴി ഡൽഹിയിലേക്കുള്ളതാണ് വിമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.