Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ യാത്രക്കാർ...

കരിപ്പൂരിൽ യാത്രക്കാർ വർധിച്ചു; നഷ്​ടവും

text_fields
bookmark_border
കരിപ്പൂരിൽ യാത്രക്കാർ വർധിച്ചു; നഷ്​ടവും
cancel

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനൊപ്പം നഷ്​ടവും കൂടുന്നു. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച്​ യാത്രക്കാരുടെ എണ്ണത്തിൽ 15 ശതമാനം വർധനവാണുണ്ടായത്​. അതേസമയം, നഷ്​ടം 1.35 കോടിയിൽനിന്ന്​ 4.6 കോടിയായി വർധിച്ചു. വലിയ വിമാനങ്ങളുടെ സർവിസ്​ ഇല്ലാതായ​തോടെയാണ്​ യാത്രക്കാരു​ടെ എണ്ണം വർധിച്ചിട്ടും നഷ്​ടം കൂടിയത്​. 2015^16 സാമ്പത്തികവർഷം കരിപ്പൂരിൽനിന്ന്​ 121.50 കോടിയാണ്​ എയർപോർട്ട്​ അതോറിറ്റിക്ക്​ ലഭിച്ചത്​. ചെലവ്​ 122.85 കോടിയുമായിരുന്നു. 2016-17 സാമ്പത്തിക വർഷത്തിൽ വരുമാനത്തിൽ വർധന വന്നെങ്കിലും ചെലവുമുയർന്നു. 130.8 കോടി അതോറിറ്റിക്ക്​ വരുമാനമായി ലഭിച്ചപ്പോൾ ചെലവ്​ 135.4  കോടിയായി വർധിച്ചു. 

വലിയ വിമാനങ്ങളുടെ സർവിസിന്​ നിയന്ത്രണം ഏർപ്പെടുത്തുന്നതിന്​ മുമ്പ്​ ലാഭത്തിലായിരുന്ന സ്​ഥിതിയിൽ നിന്നാണ്​ നഷ്​ടം കൂടുന്നത്​. 2013-14ൽ 18.67 കോടിയാണ്​ അതോറിറ്റിക്ക്​ കരിപ്പൂരിൽനിന്ന്​ ലാഭമായി ലഭിച്ചത്​. അതേസമയം, യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ സർവിസിലും മുൻവർഷത്തെക്കാൾ വർധനയാണ് ​രേഖപ്പെടുത്തിയത്​. 2016-17 സാമ്പത്തികവർഷം 26,51,008  പേരാണ്​ കരിപ്പൂർ വഴി യാത്രയായത്​. ഇതിൽ 22,11,108 പേരും അന്താരാഷ്​​​ട്ര യാത്രക്കാരാണ്​. 4,39,980 പേരാണ് ആഭ്യന്തര യാത്രക്കാർ. 15-16 ൽ 23.05 ലക്ഷവും 14-15ൽ 25.83 ലക്ഷം യാത്രക്കാരും കരിപ്പൂർ വഴി യാത്ര ചെയ്​തു​. സർവിസുകൾ 17 ശതമാനം വർധിച്ച്​ 16,141 ആയി ഉയർന്നു. വലിയ വിമാനങ്ങളുടെ സർവിസില്ലാത്തതിനാൽ ചരക്കുനീക്കത്തിൽ പുരോഗതിയില്ല. 1.7 ശതമാനം വർധന മാത്രമാണ്​ ചരക്കുനീക്കത്തിലുണ്ടായത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karippur airport
News Summary - karippur
Next Story