കരിപ്പൂർ വിമാനദുരന്തം; രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർ അനുശോചിച്ചു
text_fieldsകോഴിേക്കാട്: കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ എയർ ഇന്ത്യ എക്സ്പ്രസ് വിമാന ദുരന്തത്തിൽ അനുശോചന പ്രവാഹം. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രാധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു.
ദുരന്തത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സംസാരിച്ചെന്നും രാഷ്ട്രപതി അറിയിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. പരിക്കേറ്റവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
Distressed to learn about the tragic accident of Air India Express aircraft in Kozhikode, Kerala.
— Amit Shah (@AmitShah) August 7, 2020
Have instructed NDRF to reach the site at the earliest and assist with the rescue operations.
അപകട വാർത്ത ഏറെ വേദനയുളവാക്കുന്ന വാർത്തയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേരാൻ എൻ.ഡി.ആർ.എഫിനോട് നിർദേശം നൽകിയതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
Shocked at the devastating news of the plane mishap in Kozhikode. Deepest condolences to the friends and family of those who died in this accident. Prayers for the speedy recovery of the injured.
— Rahul Gandhi (@RahulGandhi) August 7, 2020
'കോഴിക്കോട് എയർപോർട്ടിലുണ്ടായ വിമാന ദുരന്തത്തിെൻറ അങ്ങേയറ്റം ദുഃഖകരമായ വാർത്ത ഞെട്ടലുളവാക്കുന്നതാണ്. അപകടത്തിൽ മരിച്ചവരുടെ ബന്ധുമിത്രാദികളെ എെൻറ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിേക്കറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.' -രാഹുൽ ട്വിറ്ററിൽ കുറിച്ചു.
കോഴിക്കോട് അപകടത്തിലുണ്ടായ അപ്രതീക്ഷിത അപകടത്തിൽ നടുക്കം രേഖപ്പെടുത്തുന്നതായി സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
My heart goes out to the crew and passengers of the Air India plane that has crashed in Calicut and to their families. Our prayers are with you at this tragic and painful moment.
— Priyanka Gandhi Vadra (@priyankagandhi) August 7, 2020
വിമാനദുരന്തത്തിൽ മരിച്ച എയർ ഇന്ത്യ ജീവനക്കാരുടെയും യാത്രക്കാരുടെയും കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.