Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയാത്രക്കാരുടെ വർധന:...

യാത്രക്കാരുടെ വർധന: കരിപ്പൂരിന്​ മികച്ച റേറ്റിങ്​

text_fields
bookmark_border
karipur
cancel
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിന്​ അന്താരാഷ്​​​ട്ര തലത്തിൽ മികച്ച  റേറ്റിങ്​. എയർ​പോർട്ട്​ കൗൺസിൽ ഇൻറർനാഷനലി​​െൻറ എയർപോർട്ട്​ സർവിസ്​   ക്വാളിറ്റി റേറ്റിങ്ങിലാണ്​ കരിപ്പൂർ വിമാനത്താവളത്തിന്​ മികച്ച റേറ്റിങ് ​  ലഭിച്ചിരിക്കുന്നത്​. അന്താരാഷ്​​ട്ര മാനദണ്ഡപ്രകാരമുള്ള റേറ്റിങ്ങിൽ കരിപ്പൂരിന്​ അഞ്ചിൽ 4.43 ആണ്​ എയർപോർട്ട്​ കൗൺസിൽ ഇൻറർനാഷനൽ  നൽകിയിരിക്കുന്നതെന്ന്​ എയർപോർട്ട്​ ഡയറക്​ടർ ജെ.ടി. രാധാകൃഷ്​ണ  വാർത്താക്കുറിപ്പിൽ അറിയിച്ചു. ആഭ്യന്തര^അന്താരാഷ്​​​ട്ര യാത്രക്കാര​ുടെ  വർധനയാണ്​ റേറ്റിങ്ങിൽ മികച്ച നേട്ടത്തിന്​ കാരണം. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ്​ റേറ്റിങ്. 
വർഷത്തിൽ 20 ലക്ഷം മുതൽ 50 ലക്ഷം വരെ യാത്രക്കാരുള്ള  വിമാനത്താവളങ്ങളുടെ ഗണത്തിലാണ്​ കരിപ്പൂരിനെ ഉൾപ്പെടുത്തിയിരിക്കുന്നത്​. ഇൗ ഗണത്തിൽ  ജനുവരി മുതൽ മാർച്ച്​ വരെയുള്ള സമയത്ത്​ 237 ആയിരുന്നു റേറ്റി​ങ്​​ ഏപ്രിൽ^ജൂൺ കാലയളവിൽ 82  ആയാണ്​ ഉയർന്നിരിക്കുന്നത്​. റൺവേ നവീകരണത്തി​​െൻറ ഭാഗമായി ഏർപ്പെടുത്തിയ നവീകരണം പിൻവലിച്ച മാർച്ച്​ മുതലാണ്​ കരിപ്പൂരി​​െൻറ റേറ്റിങ്​ വർധിക്കാൻ  തുടങ്ങിയത്​. കഴിഞ്ഞ സാമ്പത്തിക വർഷം 26 ലക്ഷം പേരാണ്​ കരിപ്പൂർ വഴി യാത്ര ചെയ്​തത്​. ഇൗ വർഷം 30 ലക്ഷം ആകുമെന്നാണ്​ അധികൃതർ ​പ്രതീക്ഷിക്കുന്നത്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur airportkerala newsratingbest Rating
News Summary - Karipur airport best Rating-Kerala News
Next Story