കരിപ്പൂര്‍ വിമാനത്താവളത്തില്‍ പതാക നാട്ടല്‍: പ്രതികളെ വെറുതെവിട്ടു
text_fieldsമഞ്ചേരി: കരിപ്പൂര്‍ വിമാനത്താവള ടെര്‍മിനലില്‍ മുസ്ലിംലീഗിന്‍െറ പതാക നാട്ടിയ കേസില്‍ നാല് പ്രതികളെ മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കെ.എസ്. വരുണ്‍ (ഫോറസ്റ്റ് കോടതി) വെറുതെ വിട്ടു. പ്രോസിക്യൂഷന്‍ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കാനായില്ളെന്ന് കണ്ടത്തെിയതിനാലാണിത്. കാവനൂര്‍ പാലക്കാപറമ്പില്‍ അബ്ദുറഹ്മാന്‍ (35), കാവനൂര്‍ കണ്ണിയന്‍ ശഫീഖ് (29), പുല്‍പ്പറ്റ തൃപ്പനച്ചി കളത്തിങ്ങല്‍ മുഹമ്മദ് (29), പുല്‍പ്പറ്റ തൃപ്പനച്ചി താഴത്തുപറമ്പില്‍ നജ്മുദ്ദീന്‍ എന്ന നജീബ് (29) എന്നിവരെയാണ് വെറുതെവിട്ടത്. 2004 നവംബര്‍ ഒന്നിന് അന്നത്തെ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കരിപ്പൂരില്‍ മുസ്ലിംലീഗ് ഒരുക്കിയ സ്വീകരണത്തിനിടെയാണ് സംഭവം.
നിരോധിത മേഖലയില്‍ പ്രവേശിച്ച പ്രവര്‍ത്തകര്‍ എയര്‍ലൈന്‍സ് കമ്യൂണിക്കേഷന്‍ ആന്‍റിനയില്‍ പതാക നാട്ടുകയായിരുന്നു. തുടര്‍ന്ന്, മാധ്യമപ്രവര്‍ത്തകരെ അക്രമിക്കുകയും സംഘര്‍ഷമുണ്ടാവുകയും ചെയ്തു. അയ്യായിരത്തോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ പ്രതികളെ എങ്ങനെയാണ് തിരിച്ചറിഞ്ഞതെന്ന് ചോദിച്ച പ്രതിഭാഗം നവംബര്‍ ഒന്നിന് നടന്ന സംഭവത്തില്‍ നവംബര്‍ ആറിനാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചതുമായി ബന്ധപ്പെട്ട കേസ് നേരത്തേ തീര്‍പ്പാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.