കരിപ്പൂരിൽ കസ്റ്റംസിനെതിരെ വ്യാപക പരാതി
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗത്തിെനതിരെ വ്യാപക പരാതി. ബാഗേജിന് മണിക്കൂറുകൾ കാത്തുനിൽക്കുന്നതും മോശമായി പെരുമാറുന്നതടക്കമുള്ള പരാതികളാണ് ഉയർന്നിരിക്കുന്നത്. കരിപ്പൂരിൽ രണ്ട് സ്കാനിങ് യന്ത്രങ്ങളുണ്ടായിട്ടും ഉപയോഗിക്കാത്തതിനാൽ മണിക്കൂറുകൾ വരിനിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.
വ്യാപക പരാതിയെ തുടർന്ന് ഇമിഗ്രേഷൻ, സി.െഎ.എസ്.എഫ് വിഭാഗം യാത്രക്കാരോടുള്ള പെരുമാറ്റം മെച്ചെപ്പടുത്തിയിരുന്നു. എന്നാൽ, കസ്റ്റംസിലെ ഒരുവിഭാഗം ഉദ്യോഗസ്ഥർ ഇപ്പോഴും യാത്രക്കാരോട് മോശമായി പെരുമാറുന്നുവെന്നാണ് ആക്ഷേപം. തിരക്ക് വർധിച്ചതോടെ കഴിഞ്ഞ കുറെ മാസങ്ങളായി ബാഗേജ് ലഭിക്കാൻ രണ്ട് മുതൽ മൂന്നുമണിക്കൂർ വരെ കാത്തുനിൽക്കണം. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം വിമാനം ഇറങ്ങിയാൽ പരമാവധി ഒരു മണിക്കൂറിനകം യാത്രക്കാരൻ പുറത്തിറങ്ങണം.
നിലവിലെ സമയക്രമം അനുസരിച്ച് രാവിലെയും രാത്രിയും പത്ത് മിനിറ്റ് വ്യത്യാസത്തിൽ വിദേശത്തുനിന്ന് വിമാനങ്ങൾ എത്തുന്നുണ്ട്. ആദ്യമെത്തുന്ന വിമാനങ്ങളിലെ ബാഗേജുകൾ പൂർണമായി കൈമാറിയതിനുശേഷം മാത്രമേ തുടർന്നുള്ളവയിലെ യാത്രക്കാർക്ക് ലഭിക്കുകയുള്ളൂ. തിരക്കുള്ള സമയങ്ങളിൽ അവസാനമെത്തുന്ന വിമാനങ്ങളിലെ യാത്രക്കാരാണ് പ്രയാസത്തിലായിരിക്കുന്നത്.
കരിപ്പൂരിൽ നേരത്തേ പഴയ എക്സ്റേ ബാഗേജ് സംവിധാനമാണുണ്ടായിരുന്നത്. കസ്റ്റംസ് ആവശ്യപ്പെട്ടത് പ്രകാരം വിമാനത്താവള അതോറിറ്റി പുതിയ അത്യാധുനിക യന്ത്രം സഥാപിച്ചു നൽകി. ഇതോടെ പഴയ യന്ത്രം ഉപയോഗിക്കാതെയായി. ഇതിനെതിരെ വിമർശനം ഉയരുകയും വിമാനത്താവളവുമായി ബന്ധപ്പെട്ട സർവകേളിൽ കരിപ്പൂരിെൻറ നിലവാരം താഴാനും തുടങ്ങിയേപ്പാൾ അതോറിറ്റി ഇടപ്പെട്ട് രണ്ടാമത്തെ യന്ത്രവും വാങ്ങി നൽകി. പിന്നീട് പുതിയത് പ്രവർത്തിപ്പിക്കണമെങ്കിൽ മെറ്റൽ ഡിറ്റക്ടർ വാതിൽ (ഡി.എഫ്.എം.ഡി) േവണമെന്നായി. തുടർന്ന് പുതിയ ഡി.എഫ്.എം.ഡിയും അനുവദിച്ചെങ്കിലും സ്ഥലപരിമിതിയാണെന്ന കാരണം പറഞ്ഞ് കസ്റ്റംസ് ഉപയോഗിക്കുന്നില്ല.
എന്നാൽ, സ്ഥലപരിമിതിയുണ്ടെങ്കിൽ ഇക്കാര്യം പരിശോധിക്കേണ്ടതും നടപടികൾ സ്വീകരിക്കേണ്ടതും അതോറിറ്റിയാണ്. ഇക്കാര്യം ഒൗദ്യോഗികമായി പോലും കസ്റ്റംസ് ആവശ്യപ്പെട്ടിട്ടില്ല.കസ്റ്റംസ് ഹാളിലെ കൗണ്ടറുകളോട് ചേർന്നുള്ള സി.സി.ടി.വി കാമറകൾ വിച്ഛേദിച്ചതിനെതിരെയും രൂക്ഷമായ പരാതികളാണ് ഉയരുന്നത്. മുൻ വിമാനത്താവള ഡയറക്ടർ ജെ.ടി. രാധാകൃഷ്ണയുടെ കാലത്താണ് കസ്റ്റംസ് നിരന്തരമായി ആവശ്യപ്പെട്ട് കാമറകൾ വിച്ഛേദിച്ചത്.
കഴിഞ്ഞ ഏപ്രിൽ മുതൽ ഇൗ കാമറകൾ പ്രവർത്തിക്കുന്നില്ല. ഇൗ കാലയളവിൽ നടന്ന സംഭവങ്ങൾ അേന്വഷിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. മൂന്നുവർഷം മുമ്പ് കാമറകളില്ലാത്ത ഭാഗത്ത് വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥൻ കാസർകോട് സ്വദേശിയെ മർദിച്ചത് വിവാദമാകുകയും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും െചയ്തിരുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങളായി സമാന പരാതികളാണ് ആവർത്തിക്കുന്നത്.
േയാഗത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെത്തുന്നില്ല
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിന് എതിരെ വ്യാപകമായി പരാതികൾ ഉയരുേമ്പാഴും സുപ്രധാന യോഗങ്ങളിൽ ഉദ്യോഗസ്ഥർ എത്തുന്നില്ലെന്നും പരാതി. പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. രാഘവൻ, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ് തുടങ്ങിയ നാല് എം.പിമാർ പെങ്കടുക്കുന്ന ഉപദേശക സമിതിയോഗത്തിൽ കസ്റ്റംസിനെ പ്രതിനിധീകരിച്ച് ആരും എത്തുന്നില്ല. കരിപ്പൂരിൽ എല്ലാ തിങ്കളാഴ്ചയും വിവിധ വകുപ്പ് മേധാവികളുടെ യോഗം നടക്കാറുണ്ട്. ഇൗ യോഗത്തിലും കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തുന്നില്ലെന്ന് പരാതികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.