കരിപ്പൂർ: ആഭ്യന്തര സർവിസും യാത്രക്കാരും കുറയുന്നു
text_fieldsകരിപ്പൂർ: അന്താരാഷ്ട്ര യാത്രക്കാർ വർധിച്ചിട്ടും ആഭ്യന്തര സർവിസുകൾ വെട്ടിക്കുറക്കുന്നത് കോഴിക്കോട് വിമാനത്താവളത്തിന് തിരിച്ചടിയാകുന്നു. ആഭ്യന്തര സർവിസുകളുടെ എണ്ണത്തിൽ വൻ ഇടിവ് വന്നതോടെ മൊത്തം യാത്രക്കാരുടെ എണ്ണവും കുറയുന്നു. നടപ്പുസാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 5.1 ശതമാനം വർധനവുണ്ടായേപ്പാൾ ആഭ്യന്തര സെക്ടറിൽ 18.5 ശതമാനം കുറഞ്ഞു.
ഈ കാലയളവിൽ 16.65 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരാണ് കരിപ്പൂർ വഴി സഞ്ചരിച്ചത്. മുൻവർഷം ഇതേ സമയം 15.84 ലക്ഷമായിരുന്നു. ആഭ്യന്തര െസക്ടറിൽ കഴിഞ്ഞവർഷം 3.84 ലക്ഷമുണ്ടായിരുന്നത് ഇത്തവണ 3.18 ലക്ഷമായി കുറഞ്ഞു. ഇതോടെ, മൊത്തം യാത്രക്കാരുടെ എണ്ണത്തിലും കുറവ് വന്നു.
കഴിഞ്ഞവർഷം 19.69 ലക്ഷമുണ്ടായിരുന്നതിൽ ഇത്തവണ 0.7 ശതമാനം മാത്രമാണ് വർധന. നിർത്തലാക്കിയ ആഭ്യന്തര സർവിസുകൾ ഉടൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ നടപ്പുസാമ്പത്തികവർഷം അവസാനിക്കുേമ്പാൾ യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും കുറവ് വരും.
പ്രതീക്ഷ ഡൽഹി യോഗത്തിൽ
കരിപ്പൂരിന് മാത്രമായി ഡിസംബർ 12ന് ഡൽഹിയിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ ചേരുന്ന യോഗത്തിലാണ് ഇനി പ്രതീക്ഷ. ആഭ്യന്തര സെക്ടറിന് പുറമെ മലേഷ്യ, സിംഗപ്പൂർ സർവിസുകളും ഉടൻ തുടങ്ങണമെന്നാണ് ആവശ്യം. യോഗത്തിൽ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ വിമാനകമ്പനികളെല്ലാം സംബന്ധിക്കുമെന്നാണറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.