കരിപ്പൂർ: ജംേബാ വിമാനത്തിന് ഡി.ജി.സി.എ അനുമതി
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യയുടെ കോഡ് ഇയിലെ വലിയ വിമാനങ്ങൾക്ക് ഡയറക്ട േററ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷനിലെ (ഡി.ജി.സി.എ) വിമാന സുരക്ഷ (ഫ്ലൈറ്റ് സേഫ്റ്റി ഡിവിഷൻ) വിഭാഗത്തിെൻറ അനുമത ി ലഭിച്ചു. ബി 747-400 ഉപയോഗിച്ച് സർവിസ് ആരംഭിക്കുന്നതിനായി എയർ ഇന്ത്യ സമർപ്പിച്ച റിപ്പോർട്ടിനാണ് അനുമതി നൽ കിയത്. ഇതിനോടൊപ്പം ബി 777-300 ഇ.ആർ, ബി 777-200 എൽ.ആർ, ബി 787-8 ഡ്രീം ലൈനർ വിമാനങ്ങളുടെ സർവിസിനും അനുമതിയായി.
ഇതോടെ സർവിസ് ആരംഭിക്കുന്നതിെൻറ പ്രധാന തടസ്സങ്ങൾ നീങ്ങിക്കിട്ടി. ഇതുമായി ബന്ധപ്പെട്ട പേപ്പറുകൾ ഡി.ജി.സി.എ എയർ ഇന്ത്യക്കും വിമാനത്താവള അതോറിറ്റി ആസ്ഥാനത്തിനും കൈമാറി. എയർ ഇന്ത്യയുടെ ജംബോ വിമാനത്തിന് കരിപ്പൂരിൽനിന്ന് സർവിസ് നടത്തുന്നതിന് അനുമതി ലഭിച്ചതായി എം.കെ. രാഘവൻ എം.പിയും ഫേസ്ബുക്കിൽ അറിയിച്ചു.
അതേസമയം, വിമാനത്താവള അതോറിറ്റി ആസ്ഥാനത്ത് ലഭിച്ച അനുമതിയിൽ അവർ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഡി.ജി.സി.എയിലെ മറ്റൊരു വിഭാഗമായ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട എയ്റോ ഡ്രോം സ്റ്റാൻഡേർഡ് വിഭാഗത്തിെൻറ അനുമതി കൂടി സർവിസ് തുടങ്ങുന്നതിനാവശ്യമാണ്. ഇതുമായി ബന്ധപ്പെട്ടാണ് അതോറിറ്റി എയർ ഇന്ത്യയിൽനിന്ന് വിശദീകരണം തേടിയിരിക്കുന്നത്.
അതിനിടെ, സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായി എയർ ഇന്ത്യയുടെ പ്രതിനിധികൾ തിങ്കളാഴ്ച കോഴിക്കോട് വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവുവിനെ സന്ദർശിക്കും. ഇതിനുശേഷമായിരിക്കും ഷെഡ്യൂൾ അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.