കരിപ്പൂർ വിമാനത്താവളം: എം.പിമാർ വീണ്ടും ഡി.ജി.സി.എയെ കണ്ടു
text_fieldsന്യൂഡല്‍ഹി: കരിപ്പൂർ വിമാനത്താവളത്തില്‍നിന്ന് വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് എം.പിമാര്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലുമായി ചര്‍ച്ച നടത്തി.
എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. രാഘവന്, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.ഐ. ഷാനവാസ് എന്നിവരാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ബി.എസ്. കുള്ളറെ കണ്ടത്. ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരില്‍ പുനഃസ്ഥാപിക്കണമെന്നും എം.പിമാര്‍ ആവശ്യമുന്നയിച്ചു. വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കാന്‍ ജൂലൈ 31നകം നടപടിയുണ്ടാകുമെന്ന് ഡി.ജി.സി.എ ഉറപ്പുനൽകിയതായി എം.പിമാർ അറിയിച്ചു.
വിമാനത്താവള അതോറിറ്റി ചെയർമാെൻറ സന്ദർശനം മാറ്റി
കൊണ്ടോട്ടി: വിമാനത്താവള അതോറിറ്റി ചെയർമാൻ ഗുരുപ്രസാദ് മെഹ്പാത്രയുടെ കരിപ്പൂർ വിമാനത്താവള സന്ദർശനം മാറ്റി. ചൊവ്വാഴ്ച കരിപ്പൂരിലെത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയെൻറ അഭ്യർഥന പ്രകാരം, കരിപ്പൂരിെൻറ ഭാവി വികസനത്തെക്കുറിച്ച് പഠിക്കാനാണ് സന്ദർശനം നിശ്ചയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.