കരിപ്പൂരിൽ മസ്കത്ത് വിമാനം റദ്ദാക്കി
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ഒമാൻ എയറിെൻറ മസ്കത്ത് വിമാനം റദ്ദാക ്കി. വ്യാഴാഴ്ച വൈകീട്ട് 7.45നുള്ള വിമാനമാണ് റദ്ദാക്കിയത്. ഇൗ വിമാനത്തിലെ യാത്രക്കാരെ വെള്ളിയാഴ്ച പുലർച്ച 4.45നും രാവിലെ 10.10നുമുള്ള വിമാനത്തിൽ യാത്രയാക്കുമെന്ന് വിമാനക മ്പനി അറിയിച്ചു.
ഇതോപ്യയിലെ ബോയിങ് 737 മാക്സ് എട്ട് വിമാനത്തിെൻറ അപകടത്തെ തുടർന്ന് ഇൗ വിഭാഗത്തിലുള്ള വിമാനങ്ങൾക്ക് വിവിധ രാജ്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
നിർദേശത്തെ തുടർന്ന് ഒമാൻ എയറിെൻറ ഇൗ വിഭാഗത്തിലുള്ള വിമാനങ്ങൾക്കും പറക്കുന്നതിനുള്ള അനുമതിയില്ല.
ഇൗ വിമാനങ്ങൾക്ക് താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയതോടെ തിരക്ക് കുറവുള്ള റൂട്ടുകളിലെ സർവിസുകൾ റദ്ദാക്കി മാക്സ് ഉപയോഗിച്ചിരുന്ന സെക്ടറിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിെൻറ ഭാഗമായാണ് കരിപ്പൂരിലും സർവിസ് റദ്ദാക്കിയത്. ഒമാൻ എയർ ഇന്ത്യയിലേക്ക് മാക്സ് വിമാനങ്ങൾ ഉപയോഗിച്ച് സർവിസ് നടത്തുന്നില്ല. ശനിയാഴ്ച രാത്രിയിലെ വിമാനവും റദ്ദാക്കിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.