ഇടത്തരം-വലിയ വിമാന സർവിസ്: എയർഇന്ത്യ സംഘം ആറിന് കരിപ്പൂരിൽ
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇടത്തരം-വലിയ വിമാനങ്ങളുടെ സർവിസ് ആരംഭിക്കാനായി തിങ്കളാഴ്ച എയർഇന്ത്യ സംഘമെത്തും. സുരക്ഷ പരിശോധനക്കും സാേങ്കതിക റിപ്പോർട്ട് തയാറാക്കാനും വേണ്ടിയാണ് എയർഇന്ത്യ ആസ്ഥാനത്തുനിന്ന് സംഘമെത്തുന്നത്. തിങ്കളാഴ്ച രാവിലെ എത്തുമെന്ന് വിവരം ലഭിച്ചതായി വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവുവും എയർഇന്ത്യ മാനേജർ റസ അലി ഖാനും അറിയിച്ചു. കോഡ് ‘ഇ’യിലെ സർവിസ് നടത്താൻ പറ്റുമോ എന്നതിനെ സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കുന്നതിനാണ് സംഘമെത്തുന്നത്. ഇവർ നൽകുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരിക്കും എയർഇന്ത്യ സർവിസ് ആരംഭിക്കുന്ന വിഷയം തീരുമാനിക്കുക.
കഴിഞ്ഞമാസം എം.പിമാരായ എം.കെ. രാഘവൻ, എം.െഎ. ഷാനവാസ്, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ് എന്നിവർ എയർഇന്ത്യ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പ്രദീപ് സിങ് വറോളയെ നേരിൽകണ്ട് കോഴിക്കോട് നിന്ന് എയർഇന്ത്യയുടെ വലിയ വിമാനങ്ങളുടെ സർവിസ് ആരംഭിക്കണമെന്നാവശ്യപ്പെട്ടിരുന്നു.
നേരേത്ത, വിമാനത്താവള അതോറിറ്റി ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) കൈമാറിയ വിശദമായ പഠനറിേപ്പാർട്ടിനൊപ്പം എയർഇന്ത്യയുടെ സാധ്യത റിപ്പോർട്ടും സമർപ്പിച്ചിരുന്നു.
342 സീറ്റുകളുള്ള ബി 777-300 ഇ.ആർ, 256 സീറ്റുകളുള്ള ബി 787-800 ഡ്രീംലൈനർ, 238 പേർക്ക് സഞ്ചരിക്കാനാകുന്ന ബി 777-200 എൽ.ആർ എന്നീ വിമാനങ്ങളുപയോഗിച്ച് സർവിസ് നടത്തുന്നതിെൻറ വിശദാംശങ്ങളാണ് റിേപ്പാർട്ടിലുണ്ടായിരുന്നത്. കോഡ് ‘ഇ’ക്ക് അനുമതി ലഭിച്ചാൽ ഇവയിൽ ഏതെങ്കിലും വിമാനം ഉപയോഗിച്ചായിരിക്കും കോഴിേക്കാട് നിന്ന് സർവിസ് ആരംഭിക്കുക. നേരേത്ത, എയർഇന്ത്യ കോഴിക്കോട്-ജിദ്ദ റൂട്ടിൽ 424 സീറ്റുള്ള ബി 747-400 ജംബോജെറ്റ് വിമാനവും കോഴിക്കോട്-റിയാദ് റൂട്ടിൽ 342 സീറ്റുള്ള ബി 777-300 വിമാനവുമായിരുന്നു സർവിസ് നടത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.