കരിപ്പൂർ: പിൻവലിച്ച ആഭ്യന്തര സർവിസുകൾ തിരക്കേറിയവ
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പിൻവലിച്ച മൂന്ന് ആഭ്യന്തര സർവി സുകളും തിരക്കേറിയവ. കണ്ണൂർ വിമാനത്താവളത്തെ അപേക്ഷിച്ച് ഇന്ധനനികുതി നിരക്കിലെ വർധന കാരണം ഇൗ മാസം നാല് മുതൽ കരിപ്പൂരിൽ നിന്ന് മൂന്ന് ആഭ്യന്തര സർവിസുകൾ പിൻവ ലിച്ചിരുന്നു. സ്പൈസ് ജെറ്റിെൻറ ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ സർവിസുകളാണ് വെട്ടിക്കുറച്ചത്. യാത്രക്കാരുടെ എണ്ണം പരിശോധിക്കുേമ്പാൾ മൂന്ന് സർവിസുകളും തിരക്കേറിയവയാണ്. കൂടുതൽ ദിവസങ്ങളിലും മുഴുവൻ യാത്രക്കാരുമായാണ് സർവിസ് നടത്തിയിരുന്നത്.
90 സീറ്റുകളുള്ള വിമാനങ്ങളാണ് ഇൗ സെക്ടറിൽ സ്പൈസ് ജെറ്റ് ഉപയോഗിച്ചിരുന്നത്. ഡിസംബർ 31ന് ഹൈദരാബാദിലേക്ക് 79, ചെെന്നെയിലേക്ക് 83, ബംഗളൂരുവിലേക്ക് 82 പേരുമാണ് യാത്രക്കാരായുണ്ടായിരുന്നത്. ജനുവരി ഒന്നിന് ഹൈദരാബാദ്-92, ചെന്നൈ-74 യാത്രക്കാരും ജനുവരി രണ്ടിന് ബംഗളൂരു-78, ചെന്നൈ-80, ഹൈദരാബാദ്-81 യാത്രക്കാരുമുണ്ടായിരുന്നു. 80 ശതമാനത്തിന് മുകളിൽ യാത്രക്കാരുണ്ടെങ്കിൽ ആ സെക്ടർ ലാഭകരമായാണ് പരിഗണിക്കുക.
കരിപ്പൂരിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം പരിശോധിക്കുേമ്പാൾ പിൻവലിച്ച മൂന്ന് സർവിസുകളും തിരക്കേറിയവയും ലാഭകരവുമായിരുന്നു. കോഴിക്കോട്ട് സർക്കാർ, സഹകരണ മേഖലകളിലായി രണ്ട് െഎ.ടി പാർക്കുകളുള്ളതിനാൽ മൂന്ന് നഗരങ്ങളിലേക്കും ഏത് സീസണിലും യാത്രക്കാരുണ്ടാകുമെന്നും ഇൗ േമഖലയിലുള്ളവർ പറയുന്നു. പിൻവലിച്ച മൂന്ന് സർവിസുകളും െഎ.ടി. നഗരങ്ങളിലേക്കുള്ളവയാണെന്ന പ്രത്യേകതയുമുണ്ട്.
സർവിസുകൾ പിൻവലിച്ചത് സാമ്പത്തികമായും വൻനഷ്ടമാണ് വിമാനത്താവള അതോറിറ്റിക്കുണ്ടാക്കുന്നത്. പ്രതിദിനം 1,13,000 രൂപയുടെ വരുമാനനഷ്ടം ലാൻഡിങ് നിരക്ക്, റൂട്ട് നാവിഗേഷൻ നിരക്ക്, പാസഞ്ചർ സർവിസ് ഫീസ്, യൂസർ ഡെവലപ്െമൻറ് ഫീസ് എന്നിവയിലൂടെ മാത്രം വരും. കൂടാതെ മറ്റ് ഏജൻസികളുടെ നഷ്ടം കൂടി കണക്കാക്കിയാൽ ഒന്നര ലക്ഷത്തിന് മുകളിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.