Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂ​രിൽ ഒരു...

കരിപ്പൂ​രിൽ ഒരു കോടിയുടെ സ്വർണം പിടികൂടി

text_fields
bookmark_border
കരിപ്പൂ​രിൽ ഒരു കോടിയുടെ സ്വർണം പിടികൂടി
cancel

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ സ്​ത്രീയുൾപ്പെടെ മൂന്ന്​ യാത്രക്കാരിൽ നിന്നായി ഒരു കോടി രൂപയുടെ സ്വർണം പിടികൂടി. കാസർകോട്​ മൊഗ്രാൽ പുത്തൂർ സ്വദേശി ഹംസ ജാവേദ്​, കാസർകോട്​ തളങ്കര 30ാം മൈൽ സ്വദേശി ഇബ്രാഹിം ജാ വീദ്​ മിയാദ്​, മുംബൈ സ്വദേശി നൂർജഹാൻ ഖയ്യൂം എന്നിവരിൽ നിന്നാണ്​ എയർ കസ്​റ്റംസ്​ ഇൻറലിജൻസ്​ സ്വർണം പിടിച്ചത്​. കാസർകോട്​ സ്വദേശികൾ അബൂദബിയിൽ നിന്നുള്ള​ ഇത്തിഹാദ്​ വിമാനത്തിലാണ്​ കരിപ്പൂരിലെത്തിയത്​. ഇവരിൽ നിന്ന്​ മിശ്രിതരൂപത്തിലാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 3376 ഗ്രാം സ്വർണമാണ്​ കണ്ടെത്തിയത്​.

കാലിൽ കെട്ടിവെച്ച്​ കടത്താനായിരുന്നു ശ്രമം. ഇവയിൽ നിന്ന്​ 2700 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. 85 ലക്ഷം രൂപ വില വരും. നൂർജഹാൻ മസ്​കത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിലാണ്​ എത്തിയത്​. ഗുഹ്യഭാഗത്ത്​ കാപ്​സൂൾ രൂപത്തിലാക്കി ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 620 ഗ്രാം സ്വർണമിശ്രിതമാണ്​ പിടികൂടിയത്​. 15 ലക്ഷത്തോളം രൂപ വില വരും.

കസ്​റ്റംസ്​ ഡെപ്യൂട്ടി കമീഷണർ നിഥിൻലാൽ, അസി. കമീഷണർമാരായ ഡി.എൻ. പന്ത്​, സുരേന്ദ്രനാഥ്​, സൂ​പ്രണ്ടുമാരായ ഗോകുൽദാസ്​, ബിമൽദാസ്​, ഐസക്​ വർഗീസ്​, ജ്യോതിർമയി, രാധ, ഇൻസ്​പെക്​ടർമാരായ വിജിൽ, ശിൽപ്പ, അഭിനവ്​, രാമന്ദ്രേസിങ്​, റഹീസ്​, അഭിലാഷ്​, രാജൻറായി എന്നിവരടങ്ങിയ സംഘമാണ്​ സ്വർണം പിടിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingkaripur airport
News Summary - karipur airport gold smuggling
Next Story