റിസയുടെ നീളം കൂട്ടൽ: കരിപ്പൂരിൽ ജനുവരി 15 മുതൽ റൺവേ വീണ്ടും അടക്കും
text_fieldsകൊണ്ടോട്ടി: റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ (റിസ) നീളം കൂട്ടാനായി കരിപ്പൂർ വിമാനത്താവളത്തിൽ ജനുവരി 15 മുതൽ റൺവേ വീണ്ടും താൽക്കാലികമായി അടക്കും. ഇതിെൻറ നോട്ടാം (നോട്ടിസ് ടു എയർമാൻ) പുറപ്പെടുവിക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നൽകി. മാർച്ച് 24 വരെ പകൽ 12 മുതൽ 2.30 വരെയും 3.30 മുതൽ വൈകീട്ട് ഏഴുവരെയുമാണ് അടക്കുക.
ഒരു മണിക്കൂറിനിടയിൽ അബൂദബി വിമാനം വരാനുള്ളതിനാലാണ് 2.30 മുതൽ 3.30 വരെ റൺവേ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. തുടർന്ന് പുതിയ വേനൽക്കാല സമയക്രമ പട്ടിക തയാറാകുന്നതിനനുസരിച്ച് മാർച്ച് 25 മുതൽ ജൂൺ 30 വരെ ഉച്ചക്ക് 12 മുതൽ രാത്രി എട്ടുവരെ റൺവേ അടക്കാനുള്ള അനുമതിയും ഡി.ജി.സി.എ നൽകിയിട്ടുണ്ട്. ഇതനുസരിച്ച് വെള്ളിയാഴ്ച അതോറിറ്റി വിമാന കമ്പനികൾ ഉൾപ്പെടെയുള്ളവർക്ക് നോട്ടാം നൽകി.
ജനുവരി 15 മുതലാണ് നാല് കോടി രൂപ ചെലവിൽ റിസയുടെ നിർമാണം ആരംഭിക്കുക. 2,860 മീറ്ററാണ് കരിപ്പൂരിലെ നിലവിലെ റൺവേ. ഇത് 150 മീറ്റർ കുറച്ചാണ് റിസയുടെ നീളം വർധിപ്പിക്കുക. നിലവിൽ 90 മീറ്റർ നീളമുള്ള റിസ 240 മീറ്ററായാണ് വികസിപ്പിക്കുക. റൺവേയിലെ പ്രകാശസംവിധാനങ്ങൾ പുനഃസ്ഥാപിക്കലാണ് പ്രധാനജോലി. റൺവേയിൽനിന്ന് വിമാനം തെന്നിയാൽ സുരക്ഷിതമായി ചെന്നുനിൽക്കേണ്ട ചതുപ്പ് പ്രദേശമാണ് റിസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.