കരിപ്പൂർ: എയർ ഇന്ത്യയുടെ റിപ്പോർട്ട് തിങ്കളാഴ്ച അതോറിറ്റിക്ക് കൈമാറും
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് നിർത്തിയ വലിയ വിമാനങ്ങളുടെ സർ വിസുകൾ പുനരാരംഭിക്കുന്നതിനായി തയാറാക്കിയ വിശദ റിപ്പോർട്ട് തിങ്കളാഴ്ച വിമാ നത്താവള അതോറിറ്റി ആസ്ഥാനത്തിന് സമർപ്പിക്കും. എയർ ഇന്ത്യയും കരിപ്പൂരിലെ അതോറിറ ്റി ഉദ്യോഗസ്ഥരും സംയുക്തമായാണ് സാധ്യത പഠന റിപ്പോർട്ട് തയാറാക്കിയത്. കോഡ് ഇ വിഭാഗത്തിൽ ഉൾപ്പെടുന്ന ബി 747-400, ബി 777-300 ഇ.ആർ, ബി 777-200 എൽ.ആർ, ബി 787-8 ഡ്രീംലൈനർ വിമാനങ്ങളുടെ റിപ്പോർട്ടാണ് ഡൽഹിയിലെ അതോറിറ്റി ആസ്ഥാനത്തിന് സമർപ്പിക്കുക.
ഇവിടെ അവലോകനം നടത്തിയതിന് ശേഷം ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) കൈമാറും. ഡി.ജി.സി.എയാണ് അന്തിമ അനുമതി നൽകേണ്ടത്. സർവിസ് പുനരാരംഭിക്കുന്നതിനാവശ്യമായ മറ്റ് രേഖകളെല്ലാം നേരത്തേ തന്നെ എയർ ഇന്ത്യ ഡി.ജി.സി.എക്ക് കൈമാറിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. സുരക്ഷ വിലയിരുത്തലുകൾക്കായി ഡിസംബർ 20ന് എയർ ഇന്ത്യയുടെ ഉന്നതതലസംഘം കരിപ്പൂരിലെത്തിയിരുന്നു. തുടർന്ന് അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന് ശേഷമാണ് സാധ്യത പഠന റിപ്പോർട്ട് തയാറാക്കിയത്.
27ന് റിപ്പോർട്ട് അവലോകനം ചെയ്യുന്നതിനായി എയർ ഇന്ത്യക്ക് കൈമാറിയിരുന്നു. വെള്ളിയാഴ്ചയാണ് റിപ്പോർട്ട് എയർ ഇന്ത്യ അതോറിറ്റിക്ക് തിരിച്ചുനൽകിയത്. പഠനം നടത്തിയ നാല് വിമാനങ്ങൾക്ക് വേണ്ടിയും പ്രത്യേക കത്ത് ഡി.ജി.സി.എക്ക് നൽകണം. നിലവിൽ ബി 747-400ന് മാത്രമാണ് എയർ ഇന്ത്യ കത്ത് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.