കരിപ്പൂരിലേക്ക് കൂടുതൽ പൊതുഗതാഗത സംവിധാനത്തിന് ആവശ്യം ശക്തം
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിേലക്ക് യാത്രക്കാർക്കും ജീവനക്കാർക്കും സ ൗകര്യപ്രദമായ രീതിയിൽ കൂടുതൽ പൊതുഗതാഗത സംവിധാനം ഏർപ്പെടുത്തണമെന്നാവശ്യം ശക ്തമാകുന്നു. പുതുതായി തുടങ്ങിയ കണ്ണൂർ വിമാനത്താവളം ഉൾപ്പെടെ കേരളത്തിൽ മറ്റിടങ് ങളിലെല്ലാം കെ.എസ്.ആർ.ടി.സി സർവിസുകൾ നടത്തുന്നുണ്ട്.
കരിപ്പൂരിലേക്ക് നിലവിൽ കാ സർകോട് നിന്നുള്ള സർവിസ് മാത്രമാണുള്ളത്. ഇത് യാത്രക്കാർക്ക് ഉപകാരപ്പെടുന്ന സമയത്തായതിനാൽ സർവിസ് കഴിഞ്ഞ കുറെ കാലങ്ങളായി തുടരുന്നുണ്ട്. ഇതിനിെട, കരിപ്പൂരിേലക്ക് കെ.എസ്.ആർ.ടി.സിയുടെ ഫ്ലൈ ബസുകൾ സർവിസ് ആരംഭിച്ചിരുന്നു. എന്നാൽ, സർവിസ് ലാഭകരമല്ലാത്തതിനാൽ നിർത്തി.
ഇതിന് മുമ്പ് 2015ൽ കെ.എസ്.ആർ.ടി.സി കൃത്യമായി വിമാനങ്ങളുടെ സമയക്രമത്തിെൻറ അടിസ്ഥാനത്തിൽ സർവിസുകൾ ആരംഭിക്കാൻ പദ്ധതി തയാറാക്കി. നവീകരണ പ്രവൃത്തിയുടെ ഭാഗമായി പകൽ സമയം റൺവേ അടച്ചിട്ടതോടെ തീരുമാനം മാറ്റി.
ഇതിനിടെയിൽ വീണ്ടും സർവിസുകൾ ആരംഭിച്ചെങ്കിലും യാത്രക്കാരില്ലാത്തതിനാൽ മുന്നോട്ട് പോയില്ല. മലപ്പുറം, കോഴിക്കോട് ഭാഗങ്ങളിലേക്ക് വീണ്ടും സർവിസ് ആരംഭിക്കണെമന്ന് വിമാനത്താവള അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.
കോഴിക്കോട് നിന്ന് സർവിസ് ആരംഭിക്കുന്നതിന് പകരം കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിവിധ ഇടങ്ങളിൽ നിന്നായി തുടങ്ങണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. രാത്രിയിലും രാവിലെയുമാണ് കരിപ്പൂരിൽ നിന്ന് കൂടുതൽ വിമാന സർവിസുകളുള്ളത്. ഈ സമയങ്ങളിൽ കൃത്യമായ ആസൂത്രണത്തോടെ സർവിസുകൾ ആരംഭിക്കാനുള്ള പദ്ധതികളാണ് തയാറാക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.