കരിപ്പൂർ: ഇടത്തരം-വലിയ വിമാന സർവിസ് സെപ്റ്റംബറിൽ
text_fieldsകൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് നിർത്തലാക്കിയ ഇടത്തരം-വലിയ വിമാനങ്ങളുടെ സർവിസ് സെപ്റ്റംബർ പകുതിയോടെ പുനരാരംഭിക്കും. ജിദ്ദയിലേക്ക് സർവിസ് ആരംഭിക്കുന്നതിനായി സൗദി എയർലൈൻസ് സമർപ്പിച്ച റിപ്പോർട്ടിന് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷെൻറ (ഡി.ജി.സി.എ) അന്തിമ അനുമതി ഇൗ മാസം ലഭിക്കുമെന്നാണ് പ്രതീക്ഷ. തുടർന്ന് സെപ്റ്റംബർ പകുതിയോടെ സൗദിയ സർവിസ് ആരംഭിക്കും.
നിലവിൽ തിരുവനന്തപുരത്തേക്കുള്ള സർവിസുകളാണ് സൗദിയ കരിപ്പൂരിലേക്കായി മാറ്റുക. ഇതിനും നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. സൗദ്യ അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി കരാർ പ്രകാരമുള്ള മുഴുവൻ സീറ്റുകളും സൗദിയ ഉപയോഗിക്കുന്നതിനാലാണ് തിരുവനന്തപുരം സർവിസ് കരിപ്പൂരിലേക്കായി മാറ്റുന്നത്.
കോഡ് ഇയിലെ 341 പേർക്ക് സഞ്ചരിക്കാവുന്ന ബി 777-200 ഇ.ആർ, 298 പേർക്ക് സഞ്ചരിക്കാവുന്ന എ 330-300 എന്നീ വിമാനങ്ങളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചായിരിക്കും സർവിസ് ആരംഭിക്കുക. ഇൗ മാസം അനുമതി ലഭിച്ചാലും സെപ്റ്റംബർ പകുതിയോടെയേ സർവിസ് ഉണ്ടാകൂ.
ആദ്യഘട്ടങ്ങളിൽ കരിപ്പൂരിൽ നിന്ന് പകൽ മാത്രമാകും സർവിസ്. പിന്നീട് മാത്രമേ രാത്രിയിലും അനുമതി നൽകൂ. സർവിസ് ആരംഭിക്കാനായി ഏപ്രിൽ നാലിന് സൗദിയ വിമാനത്താവള അതോറിറ്റിക്ക് സമർപ്പിച്ച റിപ്പോർട്ട് ജൂലൈ നാലിനാണ് ഡി.ജി.സി.എക്ക് കൈമാറിയത്. നേരത്തെ, ജൂലൈ 31ന് അനുമതി ലഭിക്കുമെന്നായിരുന്നു പി.െക. കുഞ്ഞാലിക്കുട്ടി എം.പി അടക്കമുള്ളവർ അറിയിച്ചത്. സൗദിയക്ക് അനുമതി ലഭിക്കുന്നതോടെ എയർ ഇന്ത്യയും അപേക്ഷിക്കും. ഉഭയകക്ഷി കരാറിൽ മാറ്റം വരുത്തിയാൽ മാത്രമേ എമിറേറ്റ്സിന് കോഴിക്കോേട്ടക്ക് സർവിസ് ആരംഭിക്കാൻ സാധിക്കൂ. അല്ലെങ്കിൽ മറ്റു വിമാനത്താവളങ്ങളിലേക്കുള്ള സീറ്റുകൾ വെട്ടിക്കുറച്ച് കരിപ്പൂരിലേക്ക് മാറ്റണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.