കരിപ്പൂർ: പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കുന്നു
text_fieldsകൊണ്ടോട്ടി: കരിപ്പൂര് വിമാനത്താവള വികസനത്തിന് പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കുന്നു. റൺവേയുടെ നീളം വർധിപ്പിക്കുക, പുതിയ ടെർമിനൽ നിർമാണം എന്നിവയാണ് പ്രധാനമായും മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ട കാര്യങ്ങൾ. ആഗസ്റ്റ് 23ന് തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ വികസനത്തിനായി പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എയർപോർട്ട് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് എയർപോർട്ട് അതോറിറ്റിയാണ് നിലവിലെ മാസ്റ്റർ പ്ലാൻ ഒഴിവാക്കി പുതിയത് തയാറാക്കുന്നത്.
നിലവിൽ 385 ഏക്കറാണ് വിവിധ വികസന പ്രവർത്തനങ്ങൾക്ക് അതോറിറ്റി ആവശ്യപ്പെട്ടത്. റൺവേയുടെ നീളം 2,860 മീറ്ററിൽനിന്ന് 3,500 മീറ്ററായി വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾ മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ടിട്ടുണ്ട്. റൺവേയുടെ രണ്ടറ്റങ്ങളിലായാണ് നീളം കൂട്ടുക. ഇതിന് 100 ഏക്കറോളം അധികം ഏെറ്റടുക്കേണ്ടിവരും. അതോറിറ്റിയുടെ ഒഴിഞ്ഞുകിടക്കുന്ന ഭൂമിയും വികസനത്തിന് പ്രയോജനപ്പെടുത്തും. റൺവേ സ്ട്രിപ്പിെൻറ വീതി 150 മീറ്ററായി നിലനിർത്തിയേക്കും.
പുതിയ അന്താരാഷ്ട്ര ടെർമിനലിനായി നിലവിലെ പദ്ധതി പ്രകാരംതന്നെ ഭൂമി ഏറ്റെടുക്കും. മാസ്റ്റർ പ്ലാൻ ഡയറക്ടറേറ്റ് ഒാഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) സമർപ്പിച്ച് അംഗീകാരം ലഭിച്ചശേഷമാണ് സംസ്ഥാന സർക്കാറിന് കൈമാറുക. സർക്കാറാണ് മാസ്റ്റർ പ്ലാൻ പ്രകാരം ആവശ്യമുള്ള ഭൂമി ഏറ്റെടുത്ത് നൽകേണ്ടത്. റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ (റിസ) നീളം 90 മീറ്ററിൽനിന്ന് 240 മീറ്ററായി വർധിപ്പിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഡി.ജി.സി.എയുടെ അനുമതി ലഭിച്ചാൽ ഉടൻ റിസയുടെ നീളം വർധിപ്പിക്കാൻ റൺവേയിലെ ലൈറ്റിങ്ങുകൾ പുനഃക്രമീകരിക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾ ആരംഭിക്കും.
റിസയുടെ നീളം വർധിപ്പിക്കുന്നതോടെ കോഡ് ഇയിലുള്ള ബി 777-200 ഗണത്തിൽപ്പെടുന്ന വിമാനത്തിന് അനുമതി ലഭിക്കും. റൺവേ നീളം കൂടിയാൽ കോഡ് ഇയിലെ എല്ലാ വിമാനങ്ങൾക്കും സർവിസ് നടത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.