കരിപ്പൂരിൽ അത്യാധുനിക വാർത്താവിനിമയ സംവിധാനം വരുന്നു
text_fieldsകൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ അത്യാധുനിക വാർത്താവിനിമയ സംവിധാനം വരുന്നു. രാജ്യവ്യാപകമായി നടപ്പാക്കുന്ന ഫ്യൂച്ചറിസ്റ്റിക് ടെലി കമ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചർ (എഫ്.ടി.െഎ) സംവിധാനമാണ് ഒരുക്കുന്നത്.
വ്യോമഗതാഗത നിയന്ത്രണത്തിെൻറ പ്രധാന ഘടകമായ ഭൂതല വാർത്താവിനിമയ സംവിധാന ശാക്തീകരണ ഭാഗമായാണ് കരിപ്പൂരിലും എഫ്.ടി.െഎ സ്ഥാപിക്കുന്നത്. രാജ്യത്തെ ഒട്ടുമിക്ക വിമാനത്താവളങ്ങളെയും ആധുനികരീതിയിൽ ബന്ധിപ്പിച്ച് നിലവിലെ വാർത്താവിതരണ സംവിധാനത്തെ ശാക്തീകരിക്കുന്ന നവീന സംവിധാനമാണിത്. പൈലറ്റും ട്രാഫിക് കൺട്രോളറും തമ്മിലെ വാർത്താവിനിമയ സംവിധാനത്തിന് സഹായകമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തത്.
നിലവിലെ വാർത്താവിനിമയസംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിനും വിവിധ സംവിധാനങ്ങൾ പരസ്പരം സഹകരിച്ചും പങ്കുവെച്ചും കൂടുതൽ കാര്യക്ഷമമാക്കുന്നതിനും എഫ്.ടി.െഎ സഹായിക്കും. വിവിധ വിമാനത്താവളങ്ങളിൽ ഉപയോഗിക്കുന്ന എഫ്.ടി.െഎയുടെ നിയന്ത്രണം ഡൽഹിയിലായിരിക്കും.
വിമാനത്താവള അതോറിറ്റിയിലെ കമ്യൂണിക്കേഷൻ, നാവിഗേഷൻ, സർവിലൻസ് (സി.എൻ.എസ്) വിഭാഗത്തിെൻറ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അമേരിക്കൻ കമ്പനിയായ ഹാരിസ് കോർപറേഷനാണ് രാജ്യവ്യാപകമായി നിർമാണ ചുമതല.
ആദ്യഘട്ട പരിശോധനക്കായി സംഘം വിമാനത്താവളം സന്ദർശിച്ച് പ്രാഥമിക പഠനം നടത്തി. ആറ് മാസത്തിനകം കമീഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. പരിശോധനാസംഘത്തിൽ ഹാരിസ് കോർപറേഷൻ പ്രതിനിധി ജെഫ്, കുൽദീപ് കൗഷിക്, സി.എൻ.എസ് സീനിയർ മാനേജർ ഹിമാൻഷു സിങ്, കപിൽ ബൻസാൽ എന്നിവർ സംബന്ധിച്ചു. കരിപ്പൂരിലെ സി.എൻ.എസ് വിഭാഗം മേധാവി മുനീർ മാടമ്പത്ത്, ഡെപ്യൂട്ടി ജനറൽ മാനേജർ എ.വി. പീതാംബരൻ, അസി. ജനറൽ മാനേജർ കെ.എം. സുകുമാരൻ, പ്രോജക്ട് കോഒാഡിനേറ്റർ ഇ.വി. അബ്ദുൽ കരീം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.