കരിപ്പൂരിലെ പുതിയ ടെർമിനൽ ഉദ്ഘാടനം നാളെ
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച അന്താരാഷ്ട്ര ആഗമന ടെർമിനൽ വെള്ളി യാഴ്ച ഉദ്ഘാടനം ചെയ്യും. കരിപ്പൂരിൽ നടക്കുന്ന ചടങ്ങിൽ ഉച്ചക്ക് 12ന് വിഡിയോ കോൺഫറൻസ് മുഖേന കേന്ദ്ര വ്യോമ യാന മന്ത്രി സുരേഷ് പ്രഭു, ഗവർണർ ജസ്റ്റിസ് സദാശിവം എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിക്കുക. ഇതോടെ ദക്ഷിണേന്ത്യയിലെ നീളം കൂടിയ ടെർമിനലിൽ ഒന്നായി കരിപ്പൂർ മാറും. എന്നാൽ, യാത്രക്കാർക്ക് തുറന്നുെകാടുക്കാൻ വൈകും. നിലവിലുള്ള ടെർമിനലിലെ കസ്റ്റംസ്, എമിഗ്രേഷൻ സൗകര്യങ്ങൾ പുതിയതിലേക്ക് മാറ്റേണ്ടതുണ്ട്. എക്സ്റേ യന്ത്രങ്ങളും കൺവെയർ ബെൽറ്റുകളും മാറ്റിസ്ഥാപിക്കണം. പുതിയ ടെർമിനലിൽ അതോറിറ്റിയുടെ കൺവെയർ ബെൽറ്റും എക്സ്റേ യന്ത്രവുമുണ്ട്. യന്ത്രങ്ങളും സൗകര്യങ്ങളും മാറ്റിയ ശേഷമേ ടെർമിനൽ തുറന്നുനൽകൂ. ഇതിന് പത്തുദിവസം എടുക്കുമെന്നാണ് അതോറിറ്റി അറിയിച്ചിരിക്കുന്നത്.
ടെർമിനലിെൻറ സവിശേഷതകൾ
- 112 മീറ്റർ നീളവും 85 മീറ്റർ വീതിയിലും നിർമിച്ച ടെർമിനലിെൻറ നിർമാണ ചെലവ് 120 കോടി
- രണ്ട് നിലകളിലായി 2.25 ലക്ഷം ചതുരശ്രഅടി വിസ്തൃതി
-ഒന്നാംനിലയിൽ 32 എമിഗ്രേഷൻ കൗണ്ടറും ആറ് വിസ ഒാൺ അറൈവൽ കൗണ്ടറും
-കൂടുതൽ ചെക്ക് ഇൻ കൗണ്ടറുകൾ
-കസ്റ്റംസ് പരിേശാധനക്കായി ഒന്നാംനിലയിൽ മൂന്നുവീതം എക്സ്റേ മെഷീനും മെറ്റൽ ഡിറ്റക്ടർ വാതിലും
-മൂന്ന് എയ്റോ ബ്രിഡ്ജുകൾ. ഭാവിയിൽ ഒന്നുകൂടി വരും
-ഒരേസമയം അഞ്ച് വിമാനങ്ങളിലെ യാത്രക്കാർക്കുള്ള സൗകര്യം. തിരക്കേറിയ സമയങ്ങളിൽ 1,527 യാത്രക്കാർക്കുള്ള സൗകര്യം. 60 മീറ്റർ നീളത്തിലുള്ള അഞ്ച് കൺവെയർ ബെൽറ്റ്. ഇത് തിരക്ക് കുറക്കാൻ സഹായകരമാകും. നിലവിൽ 916 യാത്രക്കാർക്കുള്ള സൗകര്യം മാത്രമാണുള്ളത്
-കസ്റ്റംസ് ഹാളിൽ റെഡ് ചാനലിൽ കൂടുതൽ സൗകര്യങ്ങൾ
-അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന ബാഗേജുകൾക്കും അമിതതൂക്കമുള്ള ബാഗേജുകൾക്കും പ്രത്യേക സ്ഥലം
-വ്യോമ ഗതാഗതം വീക്ഷിക്കാനുള്ള ഗാലറി
-താഴെനിലയിൽ ഡ്യൂട്ടി ഫ്രീ ഷോപ്പിനുള്ള സൗകര്യം
-സി.െഎ.എസ്.എഫ് ജീവനക്കാരുടെ എണ്ണം 330 ഉള്ളത് 450 ആയി ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.