കരിപ്പൂരിൽ ആഭ്യന്തര കാർഗോക്കായി പുതിയ ടെർമിനലിന് പദ്ധതി
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ആഭ്യന്തര ചരക്കുനീക്കം വർധിപ്പിക്കാൻ പ ുതിയ ടെർമിനലിന് പദ്ധതി. കോമൺ യൂസർ ഡൊമസ്റ്റിക് എയർ കാർഗോ ടെർമിനൽ (സി.യു.ഡി.സ ി.ടി) നിർമിക്കാനാണ് ആലോചന. പദ്ധതി വിമാനത്താവള അതോറിറ്റിക്ക് സമർപ്പിച്ചതായി ഡ യറക്ടർ കെ. ശ്രീനിവാസ റാവു പറഞ്ഞു. രൂപരേഖക്ക് അതോറിറ്റി ആസ്ഥാനത്ത് നിന്ന് അംഗീകാരം ലഭിക്കണം.
അനുമതി ലഭിച്ച ശേഷമേ എത്ര ചതുരശ്ര മീറ്ററിൽ നിർമിക്കണമെന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കൂ. ആഭ്യന്തര സെക്ടറിൽ മാസത്തിൽ 50 മുതൽ 100 ടൺ വരെയാണ് കരിപ്പൂരിലെ ചരക്കുനീക്കം. പുതിയ ടെർമിനൽ ആരംഭിക്കുന്നതോടെ ഇത് ഇരട്ടിയാക്കാൻ സാധിക്കും. നിലവിൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻറർൈപ്രസസിനാണ് (കെ.എസ്.െഎ.ഇ) കാർഗോ ചുമതല. കഴിഞ്ഞ കുറച്ച് വർഷത്തിനിടെ കരിപ്പൂരിൽ നിന്നുള്ള ആഭ്യന്തര സർവിസുകളിൽ വൻ വർധന വന്നിരുന്നു. ഇതോടെ ചരക്കുനീക്കത്തിലും പുരോഗതിയുണ്ടായി. 2015-16ൽ 349 ടൺ മാത്രമാണ് ആഭ്യന്തര െസക്ടറിൽ ചരക്കുനീക്കം ഉണ്ടായിരുന്നത്.
ഇത് 16-17ൽ 129.8 ശതമാനം വർധിച്ച് 802 ടൺ ആയി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 15.6 ശതമാനം വർധനവോടെ 927 ടണ്ണായും കൂടി. ആഭ്യന്തര സർവിസുകളിലും വർധന വന്നിട്ടുണ്ട്. 2017 ഏപ്രിൽ മുതൽ ജനുവരി വരെ 3582 ആഭ്യന്തര സർവിസുകളാണ് ഉണ്ടായിരുന്നത്. 2018 ഏപ്രിൽ മുതൽ ഇൗ വർഷം ജനുവരി വരെ 92 ശതമാനം വർധനയോടെ 6,885 ആയാണ് ഉയർന്നത്.
കൂടാതെ, മംഗലാപുരം, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് നേരിട്ട് സർവിസ് തുടങ്ങാനും അതോറിറ്റിക്ക് പദ്ധതിയുണ്ട്. നേരത്തെ ഹൈദരാബാദിലേക്കുണ്ടായിരുന്ന സർവിസ് പുനരാരംഭിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഹൈദരാബാദിലേക്ക് മേയ് പകുതിയോടെ ഇൻഡിഗോ സർവിസ് ആരംഭിച്ചേക്കും. ഉഡാൻ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഡൽഹിയിലേക്ക് വേനൽക്കാല ഷെഡ്യൂളിൽ രണ്ട് സർവിസുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നാം ഘട്ടത്തിൽ കോഴിക്കോടിനും തിരുവനന്തപുരത്തിനും ഇടയിൽ കൂടുതൽ സർവിസുകൾ പരിഗണനയിലുണ്ട്. തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളെ കരിപ്പൂരുമായി ബന്ധിപ്പിച്ച് പുതിയ സർവിസിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇൗ സെക്ടറിൽ സർവിസ് ആരംഭിക്കുന്നതോടെ ഗൾഫ് സെക്ടറിന് പുറത്തേക്കും സർവിസുകൾ തുടങ്ങാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.