Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ നിന്ന്​...

കരിപ്പൂരിൽ നിന്ന്​ വലിയ വിമാനം: ഖത്തർ എയർവേസും റിപ്പോർട്ട്​ സമർപ്പിച്ചു

text_fields
bookmark_border
കരിപ്പൂരിൽ നിന്ന്​ വലിയ വിമാനം: ഖത്തർ എയർവേസും റിപ്പോർട്ട്​ സമർപ്പിച്ചു
cancel

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസ്​ നടത്താൻ ഖത്തർ എയർവേസും ​(സേഫ്​റ്റി റിസ്​ക്​ അസസ്മെൻറ്)​ റി​േപ്പാർട്ട് സമർപ്പിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട്​ വിമാനത്താവള അധികൃതർക്ക്​ നൽകിയ റിപ്പോർട്ട്​ അന്തിമ അനുമതിക്കായി ഡയറക്​ടറേറ്റ്​ ജനറൽ ഒാഫ്​ സിവിൽ ഏവിയേഷന്​ (ഡി.ജി.സി.എ) കൈമാറി. ഖത്തറിന്​ കഴിഞ്ഞ വർഷം അനുമതി ലഭിച്ചിരു​ന്നെങ്കിലും സർവിസ്​ നടത്തിയിരുന്നില്ല.

ആഗസ്​റ്റ്​ ഏഴിലെ വിമാനാപകടത്തി​െൻറ പശ്ചാത്തലത്തിൽ വീണ്ടും വലിയ വിമാനങ്ങൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തുടർന്ന്​ വിദഗ്​ധ സംഘം കരിപ്പൂരിൽ പരിശോധന നടത്തുകയും സുരക്ഷ വിലയിരുത്തൽ നടത്താനും നിർദേശിച്ചിരുന്നു. തുടർന്നാണ്​ ഖത്തർ പുതിയ റിപ്പോർട്ട്​ ന​ൽകിയത്​. നേര​േത്ത, സൗദി എയർലൈൻസ്​ നൽകിയ റിപ്പോർട്ടും അന്തിമ അനുമതിക്കായി ഡി.ജി.സി.എക്ക്​ സമർപ്പിച്ചിട്ടുണ്ട്​. ഇനി എയർഇന്ത്യയും എമിറേറ്റ്​സുമാണ്​ റിപ്പോർട്ടുകൾ അതോറിറ്റിക്ക്​ സമർപ്പിക്കാനുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karipur Airportqatar Airport
News Summary - Karipur Airport: Qatar Airport submit Report
Next Story