കരിപ്പൂർ: ഇടത്തരം-വലിയ വിമാനങ്ങളുടെ സർവിസ്: ഡി.ജി.സി.എക്ക് റിപ്പോർട്ട് കൈമാറും
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഇടത്തരം-വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) റിപ്പോർട്ട് കൈമാറുന്നു. ഇതിനായി അന്തിമ റിപ്പോർട്ട് കരിപ്പൂരിൽ തയാറായി. വലിയ വിമാനങ്ങളുടെ സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഡി.ജി.സി.എ ആവശ്യപ്പെട്ട ക്രമീകരണങ്ങൾ പൂർത്തിയാക്കിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
ഡിസംബർ അഞ്ച് മുതലാണ് മൂന്നര വർഷത്തിന് ശേഷം കരിപ്പൂരിൽ നിന്ന് ജിദ്ദ, റിയാദ് സെക്ടറിൽ സൗദി എയർലൈൻസ് സർവിസുകൾ പുനരാരംഭിക്കുന്നത്. സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായി വിമാനത്താവള അതോറിറ്റി അധികൃതരും സൗദിയ ഉദ്യോഗസ്ഥരും തമ്മിൽ കൂടിക്കാഴ്ച നടത്തി.
സൗദിയയുടെ മുംബൈ കേന്ദ്രത്തിലെ ഒാപ്പറേഷൻസ് വിഭാഗം മേധാവി പരേഷ് ശിരസ്കറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് കരിപ്പൂരിെലത്തിയത്. ഇവരുമായി അതോറിറ്റി ഉദ്യോഗസ്ഥർ ചർച്ച നടത്തി. റൺവേ സുരക്ഷ സമിതിയിലും സൗദിയയെ ഉൾെപ്പടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.