കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തി
text_fieldsകോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട് യാത്രക്കാരെ കവർച്ച സംഘം തട്ടിക്കൊണ്ടുപോയി മർദിച്ചത ായി പരാതി. കാസർകോട് സ്വദേശികളെ തട്ടികൊണ്ടുപോയി മർദിച്ച് കയ്യിലുള്ള പണവും സ്വർണവും കവർച്ച നടത്തിയതായാണ് പരാതി. കാസർകോട് ഉദുമ സ്വദേശികളായ സന്തോഷ്, അബ്ദുൾ സത്താർ എന്നിവരാണ് മർദനത്തിനിരയായത്.
വെള്ളിയാഴ്ച പു ലര്‍ച്ചെ എയര്‍ഇന്ത്യ വിമാനത്തില്‍ വന്നിറങ്ങിയ യാത്രക്കാരെ വാഹനം തടഞ്ഞ് കവർച്ച സംഘം തട്ടികൊണ്ടപോവുകയായിരുന്നു. കോഴിക്കോട്ടേക്ക് ഓട്ടോയിൽ യാത്രചെയ്യുകയായിരുന്ന ഇരുവരെയും കസ്റ്റംസാണെന്ന് പറഞ്ഞ് പാസ്‌പോര്‍ട്ട് കൈപറ്റി കാറില്‍ കയറ്റി കടപ്പുറത്തേക്ക് കൊണ്ടുപോയി. ശേഷം ക്രൂരമായി മർദിക്കുകയും വസ്ത്രങ്ങൾ അഴിച്ച് ദേഹപരിശോധന നടത്തുകയും കൈയിലുണ്ടായിരുന്ന പണവും സ്വർണവും കൊള്ളയടിക്കുകയും ചെയ്തു. കൊണ്ടുവന്ന സ്വര്‍ണ്ണമെവിടെ എന്ന് ചോദിച്ചായിരുന്നു മർദനമെന്ന് പരാതിയിൽ പറയുന്നു.
കരിപ്പൂരിൽ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ തട്ടിക്കൊണ്ടുപോകല്‍ കേസാണിത്. കഴിഞ്ഞ ദിവസം ദക്ഷിണ കന്നട സ്വദേശിയെയും തട്ടികൊണ്ടുപോയി മർദിച്ചിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി സ്വദേശി റഷീദിനെ പൊലീസ് പിടികൂടിയിരുന്നു.
നികുതി വെട്ടിച്ച് സ്വർണം കടത്തുന്നവരെ ലക്ഷ്യമിട്ടാണ് കവർച്ചാ സംഘം ആക്രമണം നടത്തുന്നത്. ഇവരെ പിടികൂടാൻ പൊലീസ് ഊർജിതശ്രമങ്ങൾ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.