ഇനി കരിപ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ട് പറക്കാം
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഡൽഹിയിലേക്ക് നേരിട്ട് സർവിസ് പുനരാരംഭിച്ചു. 2015 മേയ് ഒന് നിന് റൺവേ നവീകരണത്തിനായി നിർത്തിയശേഷം വെള്ളിയാഴ്ചയാണ് ഇൗ സെക്ടറിൽ വീണ്ടും സർവിസ് തുടങ്ങിയത്.
ഏപ് രിൽ രണ്ടിന് ആരംഭിച്ച എയർ ഇന്ത്യയുടെ ഡൽഹി-കണ്ണൂർ-കോഴിക്കോട് സർവിസാണ് പുനഃക്രമീകരിച്ചത്. ആഴ്ചയിൽ അഞ്ച ് ദിവസമുണ്ടായിരുന്ന സർവിസ് റൗണ്ട് റോബിൻ അടിസ്ഥാനത്തിലേക്ക് മാറ്റിയതോടെയാണ് രണ്ട് ദിവസം ഡൽഹി-കോഴിക്കോട് സെക്ടറിലും മൂന്ന് ദിവസം കോഴിക്കോട്-ഡൽഹി സെക്ടറിലും നേരിട്ട് യാത്രാസൗകര്യം ലഭ്യമായത്.
ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 9.05ന് ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന വിമാനം 12.15ന് നേരിട്ട് കരിപ്പൂരിലെത്തും. ഇവിടെ നിന്ന് ഒരു മണിക്ക് പുറപ്പെട്ട് വിമാനം 1.30ന് കണ്ണൂരിലെത്തും. തുടർന്ന് 2.15ന് പുറപ്പെട്ട് വൈകീട്ട് 5.15ന് ഡൽഹിയിലെത്തും.
വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിൽ ഡൽഹിയിൽ നിന്ന് രാവിലെ 9.05ന് പുറപ്പെടുന്ന വിമാനം 12.15നാണ് കണ്ണൂരിലെത്തുക. ഇവിടെ നിന്ന് ഒരു മണിക്ക് പുറപ്പെട്ട് 1.30ന് കരിപ്പൂരിലെത്തും. തുടർന്ന് 2.15ന് മടങ്ങുന്ന വിമാനം വൈകീട്ട് 5.15ന് ഡൽഹിയിൽ തിരിച്ചെത്തും. മുംബൈയിൽ റൺവേ നവീകരണത്തിെൻറ ഭാഗമായി ഇൻഡിഗോ കുറച്ച് ദിവസം കോഴിക്കോട്-ഡൽഹി സെക്ടറിൽ സർവിസ് ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.