കരിപ്പൂർ: ഇൻഡിഗോ ബംഗളൂരു സർവിസ് നിർത്തിവെച്ചു; ചെൈന്ന സർവിസ് വെട്ടിക്കുറച്ചു
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോ ബംഗളൂരു സർവിസ് താൽക്കാലികമായി നിർത്തി. ചെൈന് ന സർവിസ് വെട്ടിക്കുറക്കുകയും ചെയ്തു. സെപ്റ്റംബർ ഒന്ന് മുതൽ അഞ്ച് വരെയാണ് നിർത്തിയത്. സാങ്കേതിക കാരണ ങ്ങളെ തുടർന്നാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ഇൻഡിഗോ ബംഗളൂരുവിലേക്ക് ഒന്നും ചെന്നൈയിലേക്ക് രണ ്ടും സർവിസുകളാണ് നടത്തുന്നത്. ചെന്നൈയിലേക്ക് രാവിലെയുള്ള സർവിസാണ് നിർത്തുന്നത്. രാത്രി 9.40നുള്ളത് തുടരും.
ബംഗളൂരുവിലേക്ക് ഇൻഡിഗോ സർവിസ് നിർത്തിയതോടെ സ്പൈസ് ജെറ്റ് സർവിസാണ് അവശേഷിക്കുന്നത്. ജൂലൈയിൽ താൽക്കാലികമായി നിർത്തിയ സ്പൈസ് െജറ്റിെൻറ ബംഗളൂരു, ചെെന്നെ സർവിസുകൾ പുനരാരംഭിച്ചില്ല. സെപ്റ്റംബർ അഞ്ച് മുതൽ പുനരാരംഭിക്കുമെന്നാണ് നേരേത്ത അറിയിച്ചതെങ്കിലും ബുക്കിങ് അടക്കമുള്ള നടപടികെളാന്നും ആരംഭിച്ചിട്ടില്ല.
കരിപ്പൂർ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി
കരിപ്പൂർ: തീവ്രവാദ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കി. തീവ്രവാദ ആക്രമണ ഭീഷണിയെ തുടർന്ന് എല്ലാ പ്രധാന കേന്ദ്രങ്ങളുടെയും സുരക്ഷ കർശനമാക്കുന്നതിെൻറ ഭാഗമായാണ് നടപടി.
വിമാനത്താവളത്തിൽ പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്. പ്രവേശന കവാടത്തിൽ സി.ഐ.എസ്.എഫിെൻറ നേതൃത്വത്തിലാണ് പരിശോധന. വാഹനങ്ങളിലെത്തുന്നവരെയും വാഹനത്തിെൻറ അകവും പുറവുമെല്ലാം പരിശോധിക്കുന്നുണ്ട്. പൊലീസും സഹായത്തിനുണ്ട്. 24 മണിക്കൂറും പരിശോധന തുടരുമെന്നാണ് അധികൃതർ അറിയിച്ചത്.
ബാഗേജിൽനിന്ന് മൊബൈൽ മോഷണം പോയി
കരിപ്പൂർ: ജിദ്ദയിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരെൻറ ബാഗേജ് പൊളിച്ച് മൊബൈൽ ഫോൺ മോഷ്ടിച്ചു. കൊണ്ടോട്ടി ചീക്കോട് പൊന്നാട് സ്വദേശി പുവ്വഞ്ചേരി അബ്ദുൽ ബാസിതും കുടുംബവും ഹജ്ജ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം. ജിദ്ദ വിമാനത്താവളത്തിലാണ് മോഷണം നടന്നതെന്നും മോഷ്ടാവിനെ അവിടെ പിടികൂടിയെന്നും സംശയിക്കുന്നു.
ശനിയാഴ്ച രാവിലെ കരിപ്പൂരിലെത്തിയ കുടുംബത്തിെൻറ ബാഗ് കിട്ടിയപ്പോൾ ആരോ തുറന്നതായി സംശയം തോന്നി. പരിശോധിച്ചപ്പോൾ മൊബൈലിെൻറ പാക്കറ്റ് പൊളിച്ച് അതിൽനിന്ന് ഫോൺ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. സൗദി എയർലൈൻസിലായിരുന്നു യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.