കരിപ്പൂർ: അനുമതി ലഭിച്ചിട്ടും സർവിസുകൾ പുനരാരംഭിക്കാതെ എയർഇന്ത്യയും എമിറേറ്റ്സും
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസിന് അനുമതി ലഭിച്ചിട്ടും പുനരാരംഭി ക്കാതെ എയർഇന്ത്യയും എമിേററ്റ്സും. 2015 മേയ് ഒന്ന് മുതൽ നിർത്തലാക്കിയ സർവിസുകൾ പുനരാരംഭിക്കാൻ ജൂൈല ആദ്യവാ രമാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നൽകിയത്. കോഡ് ഇ വിഭാഗത്തിൽ ബി 747-400, ബി 777-300 ഇ.ആർ, ബി 7 77-200 എൽ.ആർ, ബി 787-8 ഡ്രീംലൈനർ വിമാനങ്ങളുടെ സർവിസിനാണ് എയർഇന്ത്യക്ക് അനുമതി നൽകിയിരിക്കുന്നത്. ജിദ്ദ, റിയാദ് സെക്ടറി ലായിരിക്കും സർവിസ്. ആദ്യഘട്ടത്തിൽ 423 പേർക്ക് സഞ്ചരിക്കാവുന്ന ബി 747-400 ഉപയോഗിച്ച് ജിദ്ദയിലേക്കായിരിക്കും സർവിസെ ന്നായിരുന്നു എയർഇന്ത്യ പ്രഖ്യാപനം. കോഴിക്കോട്-ദുബൈ സെക്ടറിൽ ബി 777-300 ഇ.ആർ, ബി 777-200 എൽ.ആർ എന്നിവ ഉപയോഗിച്ച് സർവിസ് നടത്താനാണ് എമിറേറ്റ്സിന് എൻ.ഒ.സി ലഭിച്ചത്.
ഹജ്ജ് സർവിസ് അവസാനിച്ചശേഷം ജിദ്ദയിലേക്ക് സർവിസ് പുനരാരംഭിക്കുമെന്നായിരുന്നു എയർഇന്ത്യ നേരത്തേ അറിയിച്ചത്. ഹജ്ജ് അവസാനിച്ചിട്ടും നടപടികളൊന്നും ആരംഭിച്ചിട്ടില്ല. എമിറേറ്റ്സ് ആഴ്ചയിൽ 2,500 സീറ്റ് വർധിപ്പിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല. സീറ്റ് വർധിപ്പിച്ചശേഷം സർവിസ് ആരംഭിക്കാമെന്നാണ് എമിറേറ്റ്സ് നിലപാട്. ഉംറ സീസൺ ആരംഭിച്ചാൽ ജിദ്ദ െസക്ടറിൽ വൻതിരക്കുണ്ടാകും. നിലവിൽ ജിദ്ദയിലേക്ക് സൗദി എയർലൈൻസും സ്പൈസ് ജെറ്റും മാത്രമാണ് സർവിസ് നടത്തുന്നത്. സ്പൈസ് ജെറ്റിേൻറത് ചെറിയ വിമാനമാണ്. എയർഇന്ത്യയുടെ വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിച്ചാലേ െസക്ടറിൽ തിരക്ക് കുറക്കാനാകൂ. നിലവിൽ ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാനം കുറവായതിനാൽ ഉംറ തീർഥാടകർ അബൂദബി, മസ്കത്ത് വഴിയാണ് യാത്ര ചെയ്യുന്നത്. ഇതിന് കൂടുതൽ സമയം എടുക്കും. ഫ്ലൈ നാസും സർവിസ് ആരംഭിക്കുന്നുണ്ടെങ്കിലും ഇത് റിയാദിലേക്കായതിനാൽ ഉംറ തീർഥാടകർക്ക് ഉപകാരപ്പെടില്ല.
കാർഗോ സർചാർജ് വർധിപ്പിച്ചു; ഷാർജ, ദുബൈ െസക്ടറിൽ ചരക്കുനീക്കം നിർത്തി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഷാർജ, ദുബൈ സെക്ടറുകളിലേക്കുള്ള കാർഗോ സർചാർജ് എയർഇന്ത്യയും എയർഇന്ത്യ എക്സ്പ്രസും വർധിപ്പിച്ചു. തീരുമാനത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച മുതൽ ഈ വിമാനങ്ങളിൽ ദുബൈ, ഷാർജ എന്നിവിടങ്ങളിലേക്കുള്ള ചരക്കുനീക്കം നിർത്തി. എക്സ്പോർട്ടേഴ്സ് അസോസിയേഷെൻറ തീരുമാനപ്രകാരമാണിത്. കരിപ്പൂരിൽ മാത്രമാണ് സർചാർജ് വർധിപ്പിച്ചത്. യു.എ.ഇയിൽ തന്നെ മറ്റിടങ്ങളിലേക്കുള്ള നിരക്കുകളും വർധിപ്പിച്ചിട്ടില്ല. നേരേത്ത കിലോക്ക് 42 രൂപയായിരുന്നു ഈടാക്കിയത്. ഇത് ഒറ്റയടിക്ക് 53 രൂപയായാണ് വർധിപ്പിച്ചത്.
പ്രധാനമായും പഴം, പച്ചക്കറി ഉൽപന്നങ്ങളുടെ കയറ്റുമതിയെയാണ് നിരക്കുവർധന ബാധിച്ചത്. നിലവിൽ എയർഇന്ത്യ ഷാർജ, ദുബൈ െസക്ടറിൽ ഓരോ സർവിസ് വീതവും എയർഇന്ത്യ എക്സ്പ്രസ് ദുബൈയിലേക്ക് രണ്ടും ഷാർജയിലേക്ക് ഒരു സർവിസുമാണ് പ്രതിദിനം നടത്തുന്നത്. ഒാരോ വിമാനത്തിലും മൂന്നു ടൺ വരെയാണ് കയറ്റുമതിയുണ്ടായിരുന്നത്. ഓരോ ദിവസവും 15 ടൺ വരെ കയറ്റുമതിയാണ് ഇതോടെ കുറയുക.
കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇക്കുറി കരിപ്പൂരിൽനിന്നുള്ള ചരക്കുനീക്കത്തിൽ വൻ പുരോഗതിയാണുണ്ടായിരുന്നത്. ഏപ്രിൽ മുതൽ ജൂൺ വരെ അന്താരാഷ്ട്ര, ആഭ്യന്തര കാർഗോയിൽ 107.1 ശതമാനം വർധന. നിശ്ചിത കാലയളവിൽ 7,291 ടൺ ചരക്കുനീക്കമാണ് കരിപ്പൂരിൽ നടന്നത്. ഇതിനുമുമ്പ് 2012-13ലാണ് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ചരക്കുനീക്കം 7,000 ടണ്ണിന് മുകളിലെത്തിയത്. അന്ന് 7,621 ടണ്ണായിരുന്നു ഉണ്ടായിരുന്നത്. എയർഇന്ത്യ, എമിറേറ്റ്സ്, സൗദി എയർലൈൻസ് കമ്പനികളുടെ നിരവധി വലിയ വിമാന സർവിസുകളുള്ള സമയത്തായിരുന്നു ഉയർന്ന വർധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.