Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ: എയർ ഇന്ത്യ,...

കരിപ്പൂർ: എയർ ഇന്ത്യ, എമിറേറ്റ്​സ്​ വലിയ വിമാനങ്ങൾക്ക്​ ഡി.ജി.സി.എ അനുമതി

text_fields
bookmark_border
കരിപ്പൂർ: എയർ ഇന്ത്യ, എമിറേറ്റ്​സ്​ വലിയ വിമാനങ്ങൾക്ക്​ ഡി.ജി.സി.എ അനുമതി
cancel
കരിപ്പൂർ: റൺവേ നവീകരണത്തി​​​െൻറ പേരിൽ കോഴിക്കോട്​ വിമാനത്താവളത്തിൽനിന്ന്​ നിർത്തലാക്കിയ എല്ലാ വലിയ വിമാന ങ്ങൾക്കും സർവിസ്​ പുനരാരംഭിക്കാൻ അനുമതി. സൗദി എയർലൈൻസിന്​ പിറകെ എയർ ഇന്ത്യയുടെയും എമിറേറ്റ്​സി​​​െൻറയും വലി യ വിമാനങ്ങൾക്കാണ്​ വെള്ളിയാഴ്​ച ഡയറക്​ടറേറ്റ്​ ജനറൽ ഒാഫ്​ സിവിൽ ഏവിയേഷ​​​െൻറ (ഡി.ജി.സി.എ) അന്തിമ അനുമതി ലഭിച്ച ിരിക്കുന്നത്​.

കരിപ്പൂരിൽനിന്ന്​ സർവിസ്​ ആരംഭിക്കാൻ​ എയർ ഇന്ത്യക്കുംഎമി​േററ്റ്​സിനും ഡി.ജി.സി.എയുടെ ന ിരാക്ഷേപപത്രം (എൻ.ഒ.സി) ലഭിച്ചതായി വിമാനത്താവള ഡയറക്​ടർ കെ. ശ്രീനിവാസ റാവു അറിയിച്ചു. ഹജ്ജിന്​ വലിയ വിമാനങ്ങളുടെ സർവിസ്​ നടത്താനപേക്ഷിച്ച സൗദി എയർലൈൻസിനും ഡി.ജി.സി.എ അനുമതി നൽകി. ഇതോടെ 2015 മേയ്​ ഒന്ന്​ മുതൽ നിർത്തിയ എല്ലാ സർവിസുകളും പുനരാരംഭിക്കാനാകും. ​

കോഡ് ഇ വിഭാഗത്തിൽ ബി 747-400, ബി 777-300 ഇ.ആർ, ബി 777-200 എൽ.ആർ, ബി 787-8 ഡ്രീംലൈനർ വിമാനങ്ങളുടെ സർവിസിനാണ്​ എയർ ഇന്ത്യക്ക്​ അനുമതി നൽകിയത്​. ജിദ്ദ, റിയാദ്​ സെക്​ടറിലായിരിക്കും എയർ ഇന്ത്യ സർവി​സ്​. ആദ്യഘട്ടത്തിൽ 423 പേർക്ക്​ സഞ്ചരിക്കാവുന്ന ബി 747-400 ഉപയോഗിച്ച്​ ജിദ്ദയിലേക്കായിരിക്കും സർവിസ്​. കോഴിക്കോട്​-ദുബൈ​ സെക്​ടറിൽ ബി 777-300 ഇ.ആർ, ബി 777-200 എൽ.ആർ എന്നിവ ഉപയോഗിച്ച്​ സർവിസ്​ നടത്താനാണ്​ എമിറേറ്റ്​സിന്​ എൻ.ഒ.സി ലഭിച്ചത്​. സൗദിയക്ക്​ ഹജ്ജ്​ സർവിസിനായി എ 330-200, ബി 777-300 ഇ.ആർ കാറ്റഗറികളിൽപ്പെട്ട വിമാനങ്ങൾക്കാണ്​ പുതുതായി അംഗീകാരം നൽകിയത്​. ​

കഴിഞ്ഞ ആഗസ്​റ്റിൽ സൗദിയക്ക് ബി 777-200 ഇ.ആർ, എ 330-300 എന്നീ വിമാനങ്ങളു​പയോഗിച്ച്​ സർവിസ്​ നടത്താൻ അനുമതി നൽകിയതിനെ തുടർന്ന്​ ഡിസംബർ അഞ്ച്​ മുതൽ ജിദ്ദ, റിയാദ്​ സെക്​ടറിൽ സർവിസ്​ ആരംഭിച്ചിരുന്നു. എയർഇന്ത്യ, എമിറേറ്റ്​സ്​ കമ്പനികൾ ആദ്യ ആറ്​ മാസത്തേക്ക്​​ പകൽ മാത്രമേ സർവിസ്​ നടത്താവൂവെന്നും ഡി.ജി.സി.എ നിർദേശിച്ചിട്ടുണ്ട്​. എയർ ഇന്ത്യയുടെ സുരക്ഷ വിലയിരുത്തലുകൾ ഡിസംബർ 20നും എമിറേറ്റ്​സി​േൻറത്​ മാർച്ച്​ നാലിനുമായിരുന്നു കരിപ്പൂരിൽ നടന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur airportDGCA
News Summary - karipur DGCA
Next Story